സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കായി എത്തുന്നവരുടെ കയ്യിൽ നിന്നും അമിത ഫീസ് ഈടാക്കുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി

അതിനിർണ്ണായകമായ കണ്ടെത്തലുമായി ഹൈക്കോടതി . സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കായി എത്തുന്നവരുടെ കയ്യിൽ നിന്നും അമിത ഫീസ് ഈടാക്കുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു .
വിവിധ പേരുകളിലാണ് സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും ഫീസ് ഈടാക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വെളിപ്പെടുത്തി . സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്ന രോഗികളില്‍ നിന്നും വിവിധ പേരിലാണ് ആശുപത്രികള്‍ ചാര്‍ജ് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നല്‍കേണ്ടിവരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ആളുകളെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി . ഏറെ പൊതുതാൽപ്പര്യമുള്ള വിഷയമാണിതെന്നും കോടതി കണ്ടെത്തി .
ഇതിന് മുന്നേ ഹര്‍ജി പരിഗണിച്ചപ്പോഴും സ്വകാര്യ ആശുപത്രിയിലെ അമിത ഫീസ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി . എന്നാല്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്നാണ് മറുപടി നല്‍കിയത്.
അതേസമയം ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി പ്രശസംസനീയമാണെന്നും ഹൈക്കോടതി അറിയിക്കുകയുണ്ടായി . ടെസ്റ്റുകള്‍ ആവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി .
ഈ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി എടുത്തു പറഞ്ഞു . ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ പ്രശംസിച്ചത്.
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു അഭിനന്ദനം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ ശേഷം കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കുകയും ചെയ്തു .
ടെസ്റ്റുകള്‍ ആവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha