എബിവിപിയിലേക്ക് ഞാന്‍ ആകൃഷ്ട ആയിട്ടുണ്ടെങ്കില്‍ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആണെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും; നടി ലക്ഷ്മി പ്രിയ

കേരളത്തിൽ ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്ന് നടി ലക്ഷ്മി പ്രിയ. ഞാൻ മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യും. ജയ പരാജയങ്ങളുടെ പേരില്‍ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാന്‍ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പമെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്;
എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ "ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ "? എന്ന് ചോദിയ്ക്കുകയും ചെയ്തു, ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ' കണ്ടെടുക്കുകയും ചെയ്തു.
അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.സംശയമുള്ളവർക്ക് വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.'
അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.......
പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും.
മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും.ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. ആകെയുണ്ടായിരുന്ന നേമം സീറ്റും പാര്‍ട്ടി കൈവിട്ടു. ദയനീയ പരാജയത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയർന്നിരുന്നു.
ബി.ജെ.പി. കുറഞ്ഞത് മൂന്നു സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നു ബി.ജെ.പിക്ക് ചെറിയ ആഘാതമല്ല ഉണ്ടാക്കിയിരിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് വിഹിതമെങ്കിലും ഉയര്‍ത്താനായാല്‍ പറഞ്ഞു നില്‍ക്കാമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയും ബി.ജെ.പിക്ക് കൈവിട്ടതായാണ് വോട്ട് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഇത്തവണ ബി.ജെ.പിക്ക് വന്‍തോതിലുള്ള വോട്ട് ചോര്‍ച്ച ഉണ്ടായതായി വേണം മനസ്സിലാക്കാന്‍.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു എന്‍.ഡി.എക്ക് ലഭിച്ച വോട്ട് വിഹിതം. ഇത്തവണ 12.4 ശതമാനം മാത്രമാണ് ലഭിച്ചത് എന്നത് പാര്‍ട്ടിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. 2016-ല്‍ ലഭിച്ച വോട്ടില്‍നിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനമായി എന്‍.ഡി.എയ്ക്ക് ലഭിച്ച വോട്ട്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍മാരുടേത് അടക്കം വോട്ട് ശതമാനം 16.5-ന് മുകളിലെത്തി. ഈ നിലയില്‍നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.4 ശതമാനത്തിലേക്ക് എന്‍.ഡി.എ. കൂപ്പുകുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതായത്, തൊട്ടു മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ നേടിയതില്‍നിന്ന് നാല് ശതമാനത്തിന്റെ കുറവ്.
അതേസമയം നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, കാസര്‍ക്കോട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായി. എന്നാല്‍ വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
https://www.facebook.com/Malayalivartha