'സകലടത്തും ഓടി നടന്ന് തോല്‍പ്പിക്കാനാകുമോ സക്കീര്‍ ഭായിക്ക്? പിഷാരടിക്ക് പറ്റും... മാൻഡ്രേക്ക് ഇഫക്ട്...

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരും താരത്തിളക്കവും കൊണ്ട് സിനിമാ പരിവേഷമായിരുന്നു ആകെമൊത്തം. എന്നാൽ ജനഹിതം താരങ്ങൾക്കോ സിനിമാ സ്റ്റൈലുകൾക്കോ അല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. അതിലിപ്പോൾ ട്രോളുകൾ കൊണ്ട് മൂടുന്നത് ടെലിവിഷൻ പ്രേക്ഷകരുടെ വിശ്രമമുറിയിലെ ഹാസ്യസാമ്രാട്ടായ നടന്‍ രമേഷ് പിഷാരടിയെ ആണ്.
പിഷാരടി പ്രചാരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നുള്ളത് കാണിച്ചാണ് ട്രോള്‍ പുറത്ത് വരുന്നത്. സംവിധായകൻ എം. എ. നിഷാദ് അടക്കമുള്ളവരാണ് ട്രോളുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകനായിരുന്നു പിഷാരടി. എന്നാൽ പിഷാരടി പ്രചാരണത്തിന് പോയ എല്ലായിടത്തെയും യുഡിഎഫ് സ്ഥാനാർഥികൽ പരാജയപ്പെട്ടുവെന്നാണ് ട്രോൾ.
‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്? But I Can പിഷാരടി’ എന്നാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജൻ ബോൾഗാട്ടിയുടെ പ്രചരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരള യാത്രയിലും പിഷാരടി ഭാഗമായിരുന്നു. തിരുവനന്തപുരത്ത് വി. എസ്. ശിവകുമാര്‍, അരുവിക്കരയിൽ കെ. എസ്. ശബരീനാഥൻ, താനൂരിൽ പി. കെ. ഫിറോസ്, തൃത്താലയിൽ വി. ടി. ബല്‍റാം, ഗുരുവായൂരിൽ കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇവരെല്ലാം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ ഇതിന് മറുപടിയെന്നോണം ചില കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. സിനിമാ താരം രമേഷ് പിഷാടരടി പ്രചരണത്തിനു പോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതു ചൂണ്ടിയുള്ള പരിഹാസങ്ങളോട് ഏറ്റവും ഒടുവിൽ പ്രതികരിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലാണ്.
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിലെ വിനാശം വിതയ്ക്കുന്ന മാന്‍ഡ്രേക്ക് പ്രതിമ പോലെയാണ് പ്രചരണത്തിനെത്തിയ പിഷാരടി എന്ന് ട്രോളുകളുണ്ടായിരുന്നു. എന്നാല്‍ മാടമ്പള്ളിയിലെ യഥാര്‍ഥ മാന്‍ഡ്രേക്ക് യെനക്കൊന്നുമറിയില്ല എന്ന് ചിരിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു.
കലാകാരനായാല്‍ ഇടതുപക്ഷ സഹയാത്രികനും അടിമയുമായിരിക്കണമെന്ന പൊതുബോധത്തിനെതിരെ നടന്ന രമേഷ് പിഷാരടിയ്ക്ക് തന്റെ പിന്തുണ അറിയിക്കുന്നതായും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം പുറത്ത് വന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പുതിയ ചരിത്രം രചിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി തുടർഭരണം നേടിയത്. വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കിയാണ് ഇടതുതേരോട്ടം.
33 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തീരുമാനവും ഇടതുമുന്നണിയുടെ തീരുമാനം തെറ്റിയില്ല. 5 മന്ത്രിമാര്‍ മത്സരത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്.
വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും അധികാരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീതിപോലും ഉണ്ടാക്കുവാന്‍ യു ഡി എഫ് കഴിഞ്ഞില്ല. മറുവശത്ത് എൻഡിഎക്ക് ആകെ ഉണ്ടായിരുന്ന ഒരു സിറ്റിങ് സീറ്റും നഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha