തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.... വർക്കല മുത്താന സ്വദേശി പ്രദീപ്, വർക്കല, മുട്ടപ്പാലം സ്വദേശി മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്

തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വർക്കല മുത്താന സ്വദേശി പ്രദീപ്, വർക്കല, മുട്ടപ്പാലം സ്വദേശി മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്
മുഖ്യപ്രതി ബാബു കുട്ടൻ നൽകിയ സ്വർണാഭരണങ്ങൾ ഇരുവരും ചേർന്നാണ് വിൽക്കാൻ സഹായിച്ചത്. പ്രദീപും, മുത്തുവുമാണ് ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
ഏപ്രിൽ 28 നായിരുന്നു ഗുരുവായൂർ- പുനലൂർ തീവണ്ടിയിൽവെച്ച് മുളന്തുരുത്തി സ്വദേശിനിയെ ആക്രമിച്ച് ബാബുക്കുട്ടൻ ആഭരണങ്ങൾ കവർന്നത്.
ഗുരുവായൂർ- പുനലൂർ തീവണ്ടിയുടെ ഡി- 9 ബോഗിയിൽ യുവതി മാത്രമാണെന്നു മനസ്സിലാക്കിയ ബാബുക്കുട്ടൻ മുളന്തുരുത്തിയിൽനിന്നാണ് കയറിയത്. വാതിലുകൾ ഇയാൾ കുറ്റിയിടുന്നതു കണ്ട യുവതി ബോഗിയുടെ നടുഭാഗത്തുള്ള വാതിലിന് സമീപത്തുള്ള സീറ്റിലേക്കു മാറിയിരുന്നു. ഇവർ ഫോൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാബുക്കുട്ടൻ ഫോൺ തട്ടിയെടുക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കവേ അവർ എതിർത്തു. തുടർന്ന് ബാബുക്കുട്ടൻ കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്തു. പിന്നീട് വള ഊരാൻ ബലപ്രയോഗം നടത്തവേ യുവതി വള ഊരി നൽകിയെന്ന് ബാബുക്കുട്ടൻ മൊഴി നൽകിയതായും പോലീസ് പറഞ്ഞു.......
യുവതിയെ വലിച്ചിഴച്ച് ശൗചാലയത്തിലെത്തിച്ച് പൂട്ടിയിട്ട് രക്ഷപ്പെടാനായിരുന്നു ശ്രമിച്ചതെന്നും ബാബുക്കുട്ടൻ പോലീസിന് മൊഴി നൽകി. എന്നാൽ യുവതി കുതറിയോടി വാതിലിനടുത്തെത്തി പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ ബാബുക്കുട്ടനും അവരെ പിന്നിൽനിന്ന് തള്ളി. യുവതിയുടെ ബാഗിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചശേഷം ഇയാൾ മാവേലിക്കര സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.......
പ്രാണരക്ഷാർത്ഥം തീവണ്ടിയിൽ നിന്നും പുറത്ത് ചാടിയ യുവതിയുടെ നട്ടെല്ലിനും, കഴുത്തിനും പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha