79 കാരിയുടെ കൃത്രിമ വാല്‍വിന്റെ തകരാര്‍ നൂതന ചികില്‍സയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാര്‍.. 14 വര്‍ഷം പഴക്കമുള്ള അയോര്‍ട്ടിക് വാല്‍വ് നീക്കം ചെയ്യാതെ അതിനൂതന ചികിത്സാരീതിയായ വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ ആണ് 79 കാരിയിൽ വിജയകരമായി നടത്തിയത്

79 കാരിയായ സ്ത്രീയില്‍ വിജയകരമായി കൃത്രിമ ഹൃദയ വാല്‍വ് സ്ഥാപിച്ചു. ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് . 14 വര്‍ഷം പഴക്കമുള്ള അയോര്‍ട്ടിക് വാല്‍വ് നീക്കം ചെയ്യാതെ അതിനുള്ളില്‍ തന്നെ കൃത്രിമ വാല്‍വ് സ്ഥാപിക്കുന്ന അതിനൂതന ചികിത്സാരീതിയായ വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ ആണ് 79 കാരിയിൽ വിജയകരമായി നടത്താനായത്
കഠിനമായ ശ്വാസതടസത്തേയും ഹൃദ്രോഗത്തേയും തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കി സ്വദേശിനി സൂസമ്മയിലാണ് വാല്‍വ് വിജയകരമായി മാറ്റിവച്ചത്. 2007 ലാണ് രോഗിയുടെ ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങുന്ന അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് അഥവാ അയോര്‍ട്ടിക് സ്റ്റീനോസിസ് കണ്ടെത്തുന്നത്.
വാല്‍വ് പൂര്‍ണ്ണമായി തുറക്കാതിരിക്കുന്നത് മൂലം ഹൃദയത്തില്‍ നിന്ന് പ്രധാന ധമനിയായ അയോര്‍ട്ടയിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും കുറയുകയും ചെയ്യുന്നതും ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് രക്തം എത്തിപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
14 വര്‍ഷം മുൻപ് സൂസമ്മ കേട് വന്ന അയോര്‍ട്ടിക് വാല്‍വ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം അവിടെ ഒരു കൃത്രിമ വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇത്തരത്തില്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവെയ്ക്കുന്നതിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം സാധാരണ നിലയിലേക്ക് എത്തുകയും ഹൃദയ പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു
സാധാരണഗതിയില്‍ ഈ രീതിയില്‍ സ്ഥാപിക്കുന്ന കൃത്രിമ വാല്‍വുകള്‍ക്ക് ആയുസ്സ് കണക്കാക്കപ്പെടുന്നത് 12 മുതല്‍ 15 വര്‍ഷമാണ്. ആദ്യ അയോര്‍ട്ടിക് വാല്‍വ് മാറ്റിവച്ച് 14 വര്‍ഷം കഴിഞ്ഞപ്പോഴാണ് അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തതത്.
പ്രായാധിക്യം കണക്കിലെടുക്കുമ്പോള്‍ രോഗിയ്ക്ക് സങ്കീര്‍ണ്ണമായ ഹൃദയം തുറന്നുള്ള മറ്റൊരു വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണന്നതിനാല്‍ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും കാര്‍ഡിയോവാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജനുമായ ഡോ. ശിവ് കെ നായരും കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റായ ഡോ. സുരേഷ് ഡേവിസും ചേര്‍ന്ന് വാല്‍വ് ഇന്‍ വാല്‍വ് റ്റാവി ചികിത്സ നടത്താന്‍ തീരുമാനിക്കുകയായിരുന്നുസ്ഥാപിക്കുന്ന അതിനൂതന ചികിത്സാരീതിയായ വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കി.
പ്രായാധിക്യം കണക്കിലെടുക്കുമ്പോള്‍ രോഗിയ്ക്ക് സങ്കീര്‍ണ്ണമായ ഹൃദയം തുറന്നുള്ള മറ്റൊരു വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണന്നതിനാല്‍ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും കാര്‍ഡിയോവാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജനുമായ ഡോ. ശിവ് കെ നായരും കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റായ ഡോ. സുരേഷ് ഡേവിസും ചേര്‍ന്ന് വാല്‍വ് ഇന്‍ വാല്‍വ് റ്റാവി ചികിത്സ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























