Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം

24 NOVEMBER 2025 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...

ബസ്സുകൾ നേർക്കു നേർ... തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം... ആറ് മരണം... 28 പേർക്ക് പരുക്ക്

മണ്ഡകാലമായതോടെ പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!

അൻവറിനെ സഹായിച്ചത് സി പി എം ഉന്നതൻ ? ഡി. ജീ പി എം.ആർ. അജിത് കുമാറാണ് അൻവറിന് കേന്ദ്ര അന്വേഷണം എന്ന ക്വട്ടേഷൻ കൊടുത്തത്... മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു...

പോക്സോ ആക്ട് രാഷ്ട്രീയ നേതാക്കളെ കുരുക്കാനുള്ള ആയുധമായി എന്നൊരു പൊതുഅഭിപ്രായം ശക്തമാകുന്നതിനിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ DYSP റഹീം. പാലത്തായി കേസിൽ കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട് എന്ന തരത്തിൽ അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വയ്ക്കുന്നത്. പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി ആയ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും എസ്‌ഐടിയും അന്വേഷിച്ചിട്ടും പോക്‌സോ കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം പറഞ്ഞതായും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ...

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്
2012 നിലവിൽ വന്ന പോക്സോ ആക്റ്റ് ( Protection of Children from Sexual Offences Act) ഇരുതല മൂർച്ചയുള്ള ഒരു ആയുധമാണ്. കുട്ടികൾക്കെതിരെ ഉണ്ടാകുന്ന സെക്ഷ്വൽ ഹറാസ്മെൻ്റ്, സെക്ഷ്വൽ അസാൾട്ട് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന നിയമമാണ് ഇത്. പോലീസ് സംവിധാനത്തെ ചൈൽഡ് ഫ്രണ്ട്ലി ആക്കുന്നതോടൊപ്പം അതിൻറെ പ്രാവർത്തിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നിയമം. കുട്ടികൾ ഒരിക്കലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൂടാ എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നിയമം നടപ്പാക്കിയിട്ടുള്ളത്.

എന്നിരുന്നാലും ആ നിയമം കൊണ്ടുവന്ന ഉദ്ദേശ ലക്ഷ്യങ്ങൾ അത് നേടിയെടുത്തിട്ടുണ്ടോ എന്നത് ഗൗരവമായ ചർച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്. പലപ്പോഴും തങ്ങൾക്ക് എതിർപ്പുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാൻ കാസർകോട് ഡിസി ആർ ബി ഡിവൈഎസ്പി ആയിരിക്കേ കാസർകോട് ജില്ലയിൽ തന്നെ ഒരു പോലീസ് സ്റ്റേഷനിൽ ഒരച്ഛന്റെ പ്രതികാരം തീർക്കുന്നതിനു വേണ്ടി മകളെക്കൊണ്ട് അയാളുടെ ശത്രുക്കൾക്കെതിരെ പോക്സോ കേസ് നൽകി ജയിലിൽ അടപ്പിച്ച സംഭവവും പിന്നീട് ആ കേസിൽ ഉൾപ്പെട്ട ഒരു വ്യക്തിയെ പണം വാങ്ങി കേസിൽ നിന്നും ഒഴിവാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ മുസ്ലിം സമുദായത്തിനിടയിലെ സംഘടനകൾ തമ്മിലുള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ മദ്രസകളിലെ ഉസ്താദുമാർക്കെതിരെ എതിർ വിഭാഗം ഉസ്താദുമാർ കുട്ടികളെ ഉപയോഗിച്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോക്സോ കേസ് അന്വേഷിക്കുന്ന സമയത്ത് കേസിലെ ഇരയായ കുട്ടി പറയുന്നതിനപ്പുറം അന്വേഷണം വ്യാപിപ്പിക്കാൻ പലപ്പോഴും പോലീസ് മടിക്കാറുണ്ട്. ഇതെവിടെ കുറിക്കാൻ കാരണം ഈയടുത്ത് ഓൺലൈനായും ഓഫ് ലൈൻ ആയും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പാലത്തായി കേസിൻ്റെ വിധിയാണ്. പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മനസ്സിലാവുന്നത്.

ആദ്യം ലോക്കൽ പോലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അതിനുശേഷം എസ് ഐ .ടി (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും) യുമാണ് പാലത്തായി കേസ് അന്വേഷിച്ചത്. പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പോക്സോ ആക്ട് നിലനിൽക്കില്ല എന്നാണ് കോടതിയിൽ നൽകിയത് എന്നാണ് അറിയുന്നത്. അതുതന്നെയാണ് ശരി എന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഈയുള്ളവന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതായത് എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട് എന്ന് ചുരുക്കം. മിക്ക പോക്സോ കേസുകളും കോടതിയിൽ വിചാരണക്ക് എത്തുന്നതോടെ ശിക്ഷിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരം കേസുകളിലെ ഇര കോടതി മുമ്പാകെ പ്രതി, തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നത്. ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത കേരള പോലീസിൻറെ മുഖം രക്ഷിക്കുന്ന ഒരു ആക്ട് കൂടിയാണ് പോക്സോ ആക്ട്. സാധാരണഗതിയിൽ പോലീസിന്റെ കഴിവും പ്രാപ്തിയും കണക്കാക്കുന്നത് പോലീസ് അന്വേഷിച്ച കേസുകളിൽ ലഭിച്ചിട്ടുള്ള കൺവിക്ഷൻ റേറ്റിന്റെ അടിസ്ഥാനത്തിലാണ്. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് ൻ്റെ കണക്ക് പ്രകാരം 2019 കാലഘട്ടത്തിൽ പോക്‌സോ കേസുകളുടെ കൺവിക്ഷൻ റേറ്റ് 73.89% ആണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം. എന്നാൽ ഈ കേസുകളിൽ എത്രമാത്രം നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് കണക്കെടുക്കേണ്ടത് നിയമ വ്യവസ്ഥയോട് ചെയ്യുന്ന പുണ്യകരമായ കാര്യമായിരിക്കും.ഒരുപക്ഷേ, പാലത്തായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവൻ ആയിരിക്കാം. എന്നിരുന്നാലും നിരപരാധി ആണെങ്കിൽ അയാൾ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിൻറെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉൽബോധിപ്പിക്കുന്നത്.സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതി പാലിക്കുന്നതിൽ നിന്ന് നിങ്ങളെ തടയരുത്. നീതി പാലിക്കുക; അതാണ് തഖവയോട് ഏറ്റവും അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു (വിശുദ്ധ ഖുർആൻ 5 :8 )2012ൽ കൊണ്ടുവന്ന ആക്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിൽ നിന്നും എന്തുമാത്രം തടഞ്ഞിട്ടുണ്ടെന്നും, ഈ ആക്ട് എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തേണ്ട ഒരു അവസരം കൂടിയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (1 hour ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (1 hour ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (1 hour ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (2 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (2 hours ago)

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (2 hours ago)

PV ANVAR അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്  (2 hours ago)

പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു  (2 hours ago)

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്.... ഒന്നാം പ്രതിക്ക് വധശിക്ഷ  (2 hours ago)

മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...  (2 hours ago)

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (3 hours ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (3 hours ago)

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും.  (3 hours ago)

ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...  (4 hours ago)

Malayali Vartha Recommends