മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായി... ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി

ഇന്ത്യയ്ക്ക് പരാജയഭീതി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കം പിഴക്കുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ ഒമ്പതു റൺസുമായി മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായി.
ആരംഭത്തിൽ ശ്രദ്ധയോടെ ബാറ്റേന്തിയ ഇന്ത്യ ഓപ്പണർമാർ ടീം സ്കോർ 50 കടത്തിയ ശേഷമാണ് വീണത്. സ്‌കോർ 65ൽ നിൽക്കേ കെ എല്‍ രാഹുൽ (22) പുറത്തായി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ യശസ്വി ജയ്‌സ്വാളും (58) മടങ്ങി. പിന്നീട് കളത്തിലെത്തിയ സായ് സുന്ദർശനും (15) ധ്രുവ് ജുറേലും (0) ക്യാപ്റ്റൻ ഋഷഭ് പന്തും (7)വീണതോടെ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലായി.
നിലവിൽ 41 ഓവർ പിന്നിടുമ്പോൾ 116/5 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും (3) നിതീഷ് കുമാർ റെഡ്ഡിയും (10) ആണ് ക്രീസിലുള്ളത്.
രണ്ടാം ടെസ്റ്റിൽ ആദ്യ രണ്ട് ദിനം ബാറ്റ് ചെയ്‌ത സന്ദർശകർ 489 റൺസാണ് അടിച്ചുകൂട്ടിയത്. സെനുരാൻ മുത്തുസാമിയുടെ ((206 പന്തിൽ 109) കന്നി സെഞ്ചുറിയും പേസർ മാർകോ യാൻസെന്റെ (91 പന്തിൽ 93) വെടിക്കെട്ടും ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചു.
https://www.facebook.com/Malayalivartha
























