ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ ഗുരുതരമായിട്ടുള്ള പല കണ്ടെത്തലുകളും SIT നടത്തി കൊണ്ട് ഇരിക്കുകയാണ് . ചില ഉന്നതരയോക്കെ SIT യുടെ കസ്റ്റഡിയിൽ ഉണ്ടെങ്കിലും ഇനി ഇവർ വാ തുറന്നാലേ മറ്റുളവരിലേക്ക് അന്വേഷണം എത്തുകയുള്ളൂ . ഇപ്പോൾ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കൂടി വരുംദിവസങ്ങളില്‍ വീണ്ടും കസ്റ്റഡിയില്‍ എടുക്കുമെന്നാണു വിവരം. പത്മകുമാറിനെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണിത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
താന്‍ പ്രസിഡന്റാകുന്നതിനു മുന്‍പുതന്നെ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടെന്ന പത്മകുമാറിന്റെ മൊഴിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണു സൂചന. ഈജിപ്തില്‍ പത്മകുമാര്‍ പോയിട്ടുണ്ടെങ്കില്‍ അത് നിര്‍ണ്ണായകമായി മാറും.സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ മുഖ്യകേന്ദ്രം പോറ്റി-പത്മകുമാര്‍ കൂട്ടുകെട്ടെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീളുന്നത്. പത്മകുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മിലുള്ള പണമിടപാടിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചയുടെ പങ്ക് പത്മകുമാര്‍ കൈപ്പറ്റിയതിന്റെ തെളിവാണിതെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍.
ഇത് ഉറപ്പിക്കാനായി പത്മകുമാറിന്റെ വിദേശയാത്രയുടെയുെ അവിടത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി. ഇതോടൊപ്പം തന്നെ പത്മകുമാറിനെതിരായ തെളിവ് കൂടുതല്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ മാപ്പുസാക്ഷിയാക്കാനാണ് ആലോചന.ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് പത്മകുമാര്‍ തിരുത്തിയത് സമ്മതിച്ച് അംഗങ്ങളായ കെ.പി.ശങ്കര്‍ദാസും എന്‍.വിജയകുമാറും മൊഴി നല്‍കിയിരുന്നു. എന്നാല്‍ യോഗതീരുമാനങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തമെന്ന വിലയിരുത്തലോടെ ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കും.
അതിന് ശേഷം മാപ്പുസാക്ഷിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് ഇപ്പോഴും പത്മകുമാര്‍. നടപടിക്ക് സിപിഎമ്മിലും സമ്മര്‍ദ്ദമുണ്ട്. ശബരിമല വിഷയത്തിൽ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കടകംപള്ളിയുടെ അറസ്റ്റ് നീട്ടുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായകമായ പല മൊഴികളും ആദ്യം ലഭിച്ചിരുന്നു. ഇത് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.
എന്നാൽ എസ്ഐടി ഇതെല്ലാം അട്ടിമറിക്കുകയാണ്. എൻ വാസുവിൻ്റേയും പത്മകുമാറിൻ്റേയും അറസ്റ്റ് വൈകിപ്പിച്ചു. അതുപോലെ കടകംപള്ളിയുടെയും അറസ്റ്റ് വൈകിപ്പിക്കുകയാണ്.ശബരിമലയിൽ അന്വേഷണം വളരെ ലാഹവത്തോടെയാണ് പോകുന്നത്. കടകംപള്ളിയെയൊക്കെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പല സുപ്രധാന തെളിവുകളും നശിപ്പിക്കപ്പെടും. അന്വേഷണം നല്ല രീതിയിൽ നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കലാണ് എസ്ഐടി ചെയ്യുന്നത്.പല സുപ്രധാന പ്രതികളുടെ മൊഴികൾ ഹൈക്കോടതിയുടെ മുന്നിലില്ല. ചോദ്യം ചെയ്യേണ്ട പല ആളുകളെയും ചോദ്യം ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യേണ്ട പലരെയും അറസ്റ്റും ചെയ്തിട്ടില്ല. കേരളത്തിലെ ജനങ്ങളെയും ഹൈക്കോടതിയെയും കബളിപ്പിക്കുകയാണ് അവർ. അതുകൊണ്ട് അടിയന്തരമായി കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha






















