ഷൈലജയെ മാറ്റിയത് സി പി എമ്മിന്റെ പ്ലാന്‍ ബി... മിസ്റ്റർ മരുമകൻ ഇൻ ശൈലജ ടീച്ചർ ഔട്ട് വിജയിച്ചത് സിപിഎമ്മോ അതോ പിണറായിയോ?

കെ.കെ. ഷൈലജയെ വെട്ടിയതിന് പിന്നില്‍ സി പി എമ്മിനും പിണറായിക്കും സുവ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. അത് ഇന്നോ ഇന്നലെയോ രൂപപ്പെടുത്തിയതല്ല.യഥാര്‍ത്ഥത്തില്‍ ഷൈലജയെ വെട്ടാന്‍ വേണ്ടി മാത്രമാണ് മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങള്‍ എന്ന ആശയം സിപിഎം പരുവപ്പെടുത്തിയത്.
പിണറായി രണ്ടാമതും അധികാരത്തിലേറിയപ്പോള്‍ തന്നെ അദ്ദേഹത്തിന് 5 കൊല്ലം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന സംശയവും ഭയവും സി പി എമ്മിനും പിണറായിക്കുമുണ്ടായിരുന്നു. ലാവ്‌ലിന്‍ കേസാണ് കാരണം. ലാവ്‌ലിന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പിണറായി ഉള്‍പ്പെടെ ചില പ്രതികളെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയാല്‍ പിണറായി വിചാരണ നേരിടേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. അപ്പോള്‍ ഷൈലജ കാബിനറ്റില്‍ ഉണ്ടെങ്കില്‍ അവരെ മുഖ്യമന്ത്രിയാക്കേണ്ടി വരും. അത് തടയുകയായിരുന്നു പിണറായിയുടെ ലക്ഷ്യമെന്ന് സി പി എമ്മിലെ ഒരു വിഭാഗം പറയുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി ആരോപണ വിധേയനായപ്പോള്‍ ഷൈലജയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം കേദ്ര കമ്മിറ്റി ഒരു വേള ആലോചിച്ചിരുന്നു ഷൈലജയുടെ പ്രവര്‍ത്തനമികവും അഴിമതിരഹിത ഇമേജുമായിരുന്നു കാരണം.
പിണറായിയോട് യച്ചൂരിക്കുള്ള പ്രതിപത്തി കുറവും ഒരു കാരണമായി. സര്‍ക്കാരില്‍ രണ്ടാമത്തെ അധികാരകേന്ദ്രമായി ഷൈലജ വളരാന്‍ തുടങ്ങിയത് സി പി എമ്മിലെ കണ്ണൂര്‍ ലോബിക്ക് സഹിക്കുന്നുണ്ടായിരുന്നില്ല. കണ്ണൂര്‍ ലോബി ഷൈലജയെ ആരോഗ്യമന്ത്രിയാക്കിയപ്പോള്‍ പ്രതീക്ഷിച്ചത് അവര്‍ മുന്‍ ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറുടെ പ്രകടനത്തിനപ്പുറം പോകില്ല എന്നാണ് .
എന്നാല്‍ പ്രവര്‍ത്തന മികവും സമൂഹവുമായി ഇടപെടുന്നതിനുള്ള പബ്‌ളിക് റിലേഷന്‍സും ശക്തമാക്കിയതോടെ ഷൈലജ എല്ലാവര്‍ക്കും പ്രിയങ്കരനായി. മിസ്റ്റര്‍ മരുമകനെ മന്ത്രിയാക്കിയിട്ടും ഷൈലജയെ അവഗണിച്ചത് കേരളത്തിന് സഹിക്കാനായില്ലെന്നത് വാസ്തവമാണ്.
പിണറായിക്ക് അപ്പുറം കളിച്ചു എന്നതാണ് ഷൈലജക്ക് സംഭവിച്ച ദുരന്തം. ജനങ്ങളെ പ്രീതിപ്പെടുത്താന്‍ ആവോളം ശ്രമിച്ച ഷൈലജ സി പി എം നേതാക്കളെ പ്രീതിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം.
ഷൈലജ മാറിയാല്‍ എം.വി ഗോവിന്ദനാണ് കാബിനറ്റിലെ പ്രധാനി.പി രാജീവും കെ എന്‍ ബാലഗോപാലിനും പ്രധാന സ്ഥാനമുണ്ട്. പിണറായി മാറുകയാണെങ്കില്‍ ഗോവിന്ദന് മുഖ്യമന്ത്രിയുടെ ചുമുതല നല്‍കാനാണ് സാധ്യത.
ലാവ്‌ലിന്‍ കേസ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പരിഗണിക്കും. ബംഗാളില്‍ ബിജെപി മമത ബാനര്‍ജിക്കെതിരെ പണി തുടങ്ങി കഴിഞ്ഞു. ഇനി ബി ജെ പിയുടെ ലക്ഷ്യം പിണറായി വിജയനായിരിക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭാവിയുണ്ടെന്ന് ബി ജെ പി കരുതുന്നില്ല.
അതിനാല്‍ ലാവ്‌ലിന്‍ കേസിലായിരിക്കും ഇനി ശ്രദ്ധ. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതിയില്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുമെന്ന് തന്നെയാണ് ബി ജെ പി വിശ്വസിക്കുന്നത്. അതിനുള്ള നീക്കം അവര്‍ നടത്തുമെന്ന് ഉറപ്പുണ്ട്.
https://www.facebook.com/Malayalivartha























