500ൽ 1ആകാൻ മുഖ്യൻ വിളിച്ചപ്പോൾ വരില്ലെന്ന്... രണ്ടു ലക്ഷം നൽകിയ ബീഡി തൊഴിലാളി മാസ്...

കേരളത്തിലെ ജനങ്ങളെ കൊവിഡ് വാക്സിനേറ്റ് ചെയ്യാനായി സോഷ്യൽ മീഡിയയിൽ നടത്തിയ മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് ദുരിതാശ്വാസ നിധിയിലേക്കായി ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ജനാര്‍ദനന് അപ്രതീക്ഷിത ക്ഷണമായിരുന്നു ഇന്നലെ ലഭിച്ചത്.
പിണറായി സർക്കാരിന്റെ രണ്ടാം എല്‍.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്ഷണിച്ചത്. പേരുപോലും പുറത്ത് അറിയിക്കാതെ വാക്സീൻ ചലഞ്ചിനായി പണം നല്‍കിയ ജനാര്‍ദ്ധനന് ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ ആദരം തന്നെയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലത്തെ ജനാര്‍ദ്ധനന്‍റെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയ 2,00,850.
പക്ഷേ, ഇപ്പോൾ അറിയാൻ കഴിഞ്ഞത് അദ്ദേഹം ചടങ്ങിന് പോകുന്നില്ല എന്നാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ പറഞ്ഞു. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഈ സാഹചര്യത്തിൽ യാത്ര ചെയ്യാനില്ല, മനസ് കൊണ്ട് ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സ്റ്റേഡിയത്തിലല്ല, ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാല്‍ വീട്ടിലിരുന്ന് ആഹ്ലാദിക്കാനാണ് എന്റെ തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യയില്ലാതെ തനിച്ചു പോകാന്‍ മനസ്സും അനുവദിക്കുന്നില്ല എന്നും ജനാര്‍ദനന്‍ പറഞ്ഞു.
ജനാര്‍ദനന്റെ ഭാര്യ പി.സി. രജനി അര്‍ബുദം ബാധിച്ച് ജൂണ്‍ 26-നാണ് മരണത്തിന് കീഴടങ്ങിയത്. ആകെ 500 പേരെ ക്ഷണിച്ച ചടങ്ങില്‍ 216-ാമനായാണ് ജനാര്‍ദനന് ക്ഷണം ലഭിച്ചത്. കത്ത് ചൊവ്വാഴ്ച 11-ഓടെ റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചു കൊടുത്തു. കാര്‍ പാസും ഗേറ്റ് പാസും നല്‍കിയിട്ടുണ്ട്.
വാക്സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ആളാണ് ജനാർദ്ദനൻ. ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും സംഭാവന ചെയ്ത ജനാർദ്ദനനെ മുഖ്യമന്ത്രിയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. വാക്സീൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്ത് നൽകാൻ തന്‍റെ ദുരിതങ്ങളോ പ്രയാസങ്ങളോ ഒന്നും ജനാർദ്ദനന് തടസ്സമായില്ല.
കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ അദ്ദേഹം സംഭാവന നല്‍കിയത്. വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ദനൻ അന്ന് പറഞ്ഞത്.
അതേസമയം, സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ച് പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തുനൽകി. ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഗവർണറെക്കണ്ട് എൽ.ഡി.എഫിന്റെ പിന്തുണ വ്യക്തമാക്കുന്ന കത്തു നൽകിയത്. സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. സാമൂഹികാകലം പാലിച്ച് 500 പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം.
എം.എൽ.എ.മാർ, എം.പി.മാർ, അവരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥർ, ന്യായാധിപർ എന്നിവർക്കാണ് ക്ഷണം. ക്ഷണക്കത്താണ് ചടങ്ങിൽ പങ്കെടുക്കാനുള്ള പാസ്. 500 പേരുള്ള ചടങ്ങ് നടത്തുന്നതിനായി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകി ചീഫ്‌സെക്രട്ടറി ഉത്തരവിറക്കി. സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാൻ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ച തലസ്ഥാനത്തെത്തും.
https://www.facebook.com/Malayalivartha























