വയനാടിനെയും കാസർഗോഡിനെയും അവഗണിച്ചു; പ്രതീക്ഷകളെക്കാൾ ആശങ്കളാണ് തുടക്കത്തിൽ, വിമർശനമുയർത്തി കെ സുരേന്ദ്രൻ

പിണറായി വിജയൻ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ ഇന്നലെ തീരുമാനമെടുത്തിരുന്നു. പിണറായി മന്ത്രിസഭ രൂപീകരിച്ചതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ സുരേന്ദ്രൻ. പ്രതീക്ഷകളെക്കാൾ ആശങ്കകളാണ് തുടക്കത്തിൽ കാണാൻ കഴിയുന്നത് എന്ന വിമർശനമാണ് കെ സുരേന്ദ്രൻ ഉയർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
വികസനകാര്യത്തിൽ അങ്ങേയറ്റം അവഗണിക്കപ്പെട്ടതും അതീവ ശ്രദ്ധ അർഹിക്കുന്നതുമായ രണ്ട് ജില്ലകളാണ് വയനാടും കാസർഗോഡും. രണ്ട് ജില്ലയ്ക്കും മന്ത്രിമാരില്ലെന്നത് ദുഖകരവും പ്രതിഷേധാർഹവുമായ കാര്യമാണ്. ജാതിയും മതവും ബന്ധുത്വവുമെല്ലാം മാനദണ്ഡമായപ്പോൾ പല ജില്ലകൾക്കും മൂന്നു മന്ത്രിമാർ വരെ ലഭിച്ചു. വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർഗോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ലല്ലോ. എന്തായാലും പ്രതീക്ഷകളേക്കാൾ ആശങ്കകളാണ് തുടക്കത്തിൽ കാണാനാവുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
മാത്രമല്ല മറ്റൊരു കുറിപ്പ് കൂടി അദ്ദേഹം പങ്കുവച്ചിരുന്നു.അത് ഇങ്ങനെ ആയിരുന്നു :
സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത... ആകെ മൊത്തം സ്വജനപക്ഷപാതം... പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും... എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയത്.
അതേ സമയം പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറുകയുണ്ടായി. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും രാവിലെ എകെജി സെൻ്ററിൽ ഇന്ന് സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് യോഗമുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക. വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്.
വനം വകുപ്പ് സിപിഐ വിട്ടു കൊടുത്തിട്ടുണ്ട് പകരം ചെറിയ ചില വകുപ്പുകൾ സിപിഐക്ക് കൊടുക്കേണ്ടതുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാൽ സുപ്രധാന വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ ആണവർ.
ഒറ്റ മന്ത്രിമാരുള്ള പാർട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഏതൊക്കെ വകുപ്പുകൾ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാർട്ടി അവസാന തീരുമാനത്തിലെത്തുക.
https://www.facebook.com/Malayalivartha

























