ചരിത്രത്തിൽ ഇതുവരെ എട്ടു വനിതകൾ മാത്രം മന്ത്രിമാര്‍; രണ്ടാം പിണറായി മന്ത്രിസഭയില്‍ 11 പേര്‍... ചരിത്രംകുറിച്ച് പിണറായി സര്‍ക്കാര്‍

ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയാണ് പിണറായി വിജയൻറെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരം നേടിയതെങ്കിൽ ഇത്തവണയത് 99 ആയി മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ എല്ലാവരുടെയും ചർച്ചാവിഷയമെന്ന് പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭ ചെറുപ്പമാണോയെന്നാണ്. നിയുക്ത മന്ത്രിമാരിൽ നാൽപ്പതിനു താഴെയുള്ളവർ ആരുതന്നെയില്ലയെന്നതാണ് ഇപ്പോഴത്തെ മന്ത്രി സഭയിൽ വ്യത്യസ്തമാക്കുന്നത്. അമ്പതിനു താഴെ ആകെ മൂന്നുപേരാണ് ഉള്ളത്. കഴിഞ്ഞ മന്ത്രിസഭയിൽ അമ്പതിനു താഴെ പ്രായമുള്ള ഒരേയൊരു മന്ത്രിയേ ഉണ്ടായിരുന്നുള്ളൂഅത് വി.എസ്. സുനിൽകുമാർ ആയിരുന്നു ഇന്ന് . ആ സ്ഥാനത്ത് ഇപ്പോൾ മൂന്നുപേർ ഉണ്ടെന്നതിനാൽ താരതമ്യേന ചെറുപ്പമെന്ന് അവകാശപ്പെടാം. അതോടപ്പം പ്രായത്തിലും മന്ത്രിസഭയിലെ കാരണവർ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. 77 വയസ്സുണ്ട് അദ്ദേഹത്തിന്.കൂടാതെ 76-കാരനായ കെ. കൃഷ്ണൻകുട്ടിയും 75-കാരനായ എ.കെ. ശശീന്ദ്രനും തൊട്ടുപിന്നിലായി ഉണ്ട്. ഈ മൂന്നുപേർമാത്രമാണ് എഴുപത് കടന്നവർ.
51-കാരൻ പി. പ്രസാദ് ഉൾപ്പടെ പത്തുപേർ അമ്പതിനും അറുപതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, സജി ചെറിയാൻ, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ.എന്നിവരാണ്. ബാക്കിയുളള അഞ്ചുപേരുടെ പ്രായം അറുപതിനും എഴുപതിനും ഇടയ്ക്കാണ്. എം.വി. ഗോവിന്ദൻ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായതിന്റെ റെക്കോഡ് ഇപ്പോഴും രമേശ് ചെന്നിത്തലയ്ക്കുതന്നെയാണ് . 1986-ൽ മന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് പ്രായം 29 ആയിരുന്നു.
എന്നാൽ 2021ൽ നടന്ന പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്. യുഡിഎഫിന് 41 സീറ്റുകളും ലഭിച്ചു. എൽഡിഎഫിൽ സിപിഎമ്മിന് സ്വതന്ത്രരുൾപ്പെടെ 67 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. സിപിഐ- 17, കേരള കോൺഗ്രസ് എം - 5, ജനതാദൾ എസ്- 2 എൻസിപി- 2, കോൺഗ്രസ് എസ്- 1, കേരള കോൺഗ്രസ് ബി- 1, എൽജെഡി- 1, ഐഎൻഎൽ- 1, ആർഎസ്പിഎൽ- 1 ജനാധിപത്യ കേരളാ കോൺഗ്രസ്- 1 എന്നിങ്ങനെയാണ് കക്ഷി നില. ഒന്നാം പിണറായി സർക്കാരിൽ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേരും സിപിഎമ്മിൻറെ ജനപ്രതിനിധികളായിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയ്ക്ക് നാലും ജെഡിഎസ്, എൻസിപി, കോൺഗ്രസ് എസ് എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രി സ്ഥാനം കഴിഞ്ഞതവണ നൽകിയിരുന്നു. ഇത്തവണ കേരളാ കോൺഗ്രസ് എം, എൽജെഡി എന്നീ പാർട്ടികൾ പുതുതായി മുന്നണിയിലുണ്ട്.
അതോടപ്പം വോറെരു പ്രത്യക്തകൂടിയുണ്ട്. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ എത്തുമ്പോൾ കേരള ചരിത്രത്തിൽ ആദ്യമായാണ് മൂന്നു വനിതകൾ കൂടി മന്ത്രിസഭയിൽ എത്തുന്നത്. ഡോ. ബിന്ദു, വീണ ജോർജ് എന്നിവർ സി.പി.എമ്മിൽ നിന്നും ജെ. ചിഞ്ചുറാണി സി.പിഐ പ്രതിനിധിയായുമാണ് മന്ത്രിസഭയിലെത്തുന്നത്.കഴിഞ്ഞതവണത്തേത് പോലെ സിപിഎം രണ്ടുപേർക്ക് അവസരം നൽകിയപ്പോൾ, നാല് മന്ത്രിസ്ഥാനങ്ങളിൽ ഒരെണ്ണം വനിതയ്ക്ക് നൽകി സിപിഐ ചരിത്രം കുറിച്ചിരിക്കുകയാണ്.കഴിഞ്ഞ സർക്കാരിൽ കെ.കെ.ശൈലജ ടീച്ചറും ജെ.മെഴ്സിക്കുട്ടിയമ്മയും ആണ് വനിതാ മന്ത്രിമാരായി ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ മാറിയിരിക്കുകയാണ്.
ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് ശേഷം സിപിഐയിൽ ഒരു വനിതാ മന്ത്രിയുണ്ടായിട്ടില്ല. 64 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്, രാജ്യത്തെ പ്രായംചെന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭയിലേക്ക് ഒരു വനിതാ പ്രതിനിധിയെ പറഞ്ഞയക്കുന്നത്. ചടയമംഗലം മണ്ഡലത്തിൽ നിന്നാണ് ചിഞ്ചുറാണി നിയമസഭയിലെത്തിയത്. 10,923വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ പാർട്ടിക്കുള്ളിൽ കലാപമുയരുകയും പരസ്യ പ്രകടനങ്ങൾ വരെ നടക്കുകയും ചെയ്തിരുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു വരികെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അതോടപ്പം ഇരിങ്ങാലക്കുടയിൽ നിന്ന് നിയമസഭയിലെത്തിയ ഡോ. ആർ ബിന്ദു സഭയിൽ പുതുമുഖമാണ്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയർ ആണ് ആർ. ബിന്ദു. തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറർ കൂടിയാണ്. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ബിന്ദു, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ്. ബിന്ദുവിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. 62,493വോട്ട് നേടിയാണ് ബിന്ദു നിയമസഭയിലെത്തിയത്. അതുപോലെതന്നെ മറ്റൊരു ആളായിരുന്നു. ആറൻമുളയിൽ നിന്ന് രണ്ടാംവട്ടം സഭയിലെത്തിയ വീണ ജോർജിനെ സിപിഎം സ്പീക്കർ സ്ഥാനാത്തേക്ക് പരിഗണിക്കുന്നു എന്നായിരുന്നു ആദ്യ ചർച്ചകൾ. എന്നാൽ മന്ത്രിസ്ഥാനം നൽകാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. മാധ്യമപ്രവർത്തക എന്നനിലയിൽ പേരെടുത്ത വീണ, എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ64,523 വോട്ടിനാണ് വിജയിച്ചത്. രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ 74,950 വോട്ടിനാണ് വിജയിച്ചു വീണ ജയിച്ചു കയറിയത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ആകെ എട്ടു വനിതകൾ മാത്രമാണ് മന്ത്രിമാരായിട്ടുള്ളത്. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ എത്തുന്നതോടെ അത് 11 ആയി ഉയരുകയാണ്. എന്നാൽ ഈ അടുത്തിടെ അന്തരിച്ച കെ.ആർ ഗൗരിയമ്മയാണ് സംസ്ഥാനത്ത് ആദ്യമായി മന്ത്രിസഭയിൽ അംഗമായ വനിത. 1967, 1980, 1987, 2001, 2004 എന്നീ വർഷങ്ങളിലും ഗൗരിയമ്മ മന്ത്രിയായിരുന്നത്. ഗൗരിയമ്മയ്ക്കു പിന്നാലെ 1982 ലാണ് മറ്റൊരു വനിത മന്ത്രിയാകുന്നത്. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധിയായ എം. കമലമായിരുന്നു ആ വനിത. 1982 -1987 കാലയളവിൽ കെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കമലം. പിന്നീട് കോൺഗ്രസിൽ നിന്ന് ഇവർ ജനതാ പാർട്ടിയിലെത്തി.
ഗൗരിയമ്മയ്ക്കും എം കമലത്തിനും പിന്നാലെ 1991 ലാണ് മൂന്നാമതൊരു വനിതാ മന്ത്രി അധികാരത്തിലെത്തുന്നത്. കെ.പി.സി.സി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എം ടി പത്മ . 1991 ലും 1995 ലും എം.ടി പത്മ മന്ത്രിസ്ഥാനത്തെത്തി. 1991 മുതൽ 1995 വരെ കരുണാകരൻ മന്ത്രി സഭയിൽ ഫിഷറീസ് -ഗ്രാമ വികസന - രജിസ്ട്രേഷൻ വകുപ്പും. 1995 ൽ എ കെ ആൻറണി മുഖ്യമന്ത്രിയായപ്പോഴും ഫിഷറീസ് - രജിസ്ട്രേഷൻ വകുപ്പ് പത്മ കൈകാര്യം ചെയ്തു. പത്മയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭയിൽ എത്തിയ നാലാമത്തെ വനിതാ മന്ത്രിയാണ് സുശീല ഗോപാലൻ. 1996 ലെ നായനാർ മന്ത്രിസഭയിലാണ് സുശീല ഗോപാലൻ മന്ത്രിയാകുന്നത്. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കും സുശീലാ ഗോപാലന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ ആ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഇ കെ നായനാർ മുഖ്യമന്ത്രിയായി.
തുടർന്ന് 2006 ൽ വി എസ് അച്ചുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി എത്തിയ അഞ്ചാമത്തെ വനിതയാണ് പി.കെ ശ്രീമതി . അതിനുശേഷം 2011 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായ പി.കെ ജയലക്ഷ്മിയാണ് കേരള മന്ത്രിസഭയിൽ അംഗമായ ആറാമത്തെ വനിതാ മന്ത്രി. കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ആദിവാസി മേഖലയിൽ നിന്നുള്ള ഒരു വനിത മന്ത്രിയായാകുന്നത്. ഇതിനു പിന്നാലെ 2016-ൽ അധികാരത്തിലെത്തിയ പിണറായി മന്ത്രിസഭയിലൂടെയാണ് കെ.കെ ശൈലജയും മെഴ്സിക്കുട്ടിയമ്മയും മന്ത്രിമാരാകുന്നത്. ഒന്നിലധികം വനിതകൾ മന്ത്രിമാരായതും ഒന്നാം പിണറായി സർക്കാരിൻറെ കാലത്തായിരുന്നു.
https://www.facebook.com/Malayalivartha

























