രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കാനിരിക്കെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക പടരുന്നു

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കാനിരിക്കെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക പടരുന്നു .
ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. ചടങ്ങിൽ 500 പേർ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരിക്കും ചടങ്ങിൽ പ്രവേശനം.
https://www.facebook.com/Malayalivartha

























