രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി; ശൈലജ ടീച്ചറുടെ സ്ഥാനത്ത് വീണ: അഞ്ചുവർഷം കൈകാര്യം ചെയ്ത വകുപ്പുകൾ വീണ്ടും മുഖ്യമന്ത്രിക്ക്: ദേവസ്വം മന്ത്രിയുടെ സ്ഥാനത്ത് ചരിത്ര പരമായ നീക്കം, രണ്ടാമൂഴത്തിൽ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ്, മെട്രോ,ഐ ടി,ആസൂത്രണം വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും...
ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് ആരോഗ്യമന്ത്രി ആരായിരിക്കും എന്നതായിരുന്നു. ആരോഗ്യ മന്ത്രി സ്ഥാനം ഇപ്രാവശ്യവും ഒരു വനിതയ്ക്ക് നൽകിയിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. വീണാ ജോര്‍ജ് ആണ് ആരോഗ്യമന്ത്രി.
.
മന്ത്രിമാരും വകുപ്പുകളും ഇങ്ങനെയാണ്...
പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി
കെ.എൻ. ബാലഗോപാൽ- ധനകാര്യം
വീണ ജോർജ്- ആരോഗ്യം
പി. രാജീവ്-വ്യവസായം
കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം
വി.ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം
എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എൻ. വാസവൻ- എക്സൈസ്, തൊഴിൽ
കെ. കൃഷ്ണൻകുട്ടി- വൈദ്യുതി
ആന്റണി രാജു- ഗതാഗതം
എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്
റോഷി അഗസ്റ്റിൻ-ജലവിഭവ വകുപ്പ്
അഹമ്മദ് ദേവർകോവിൽ- തുറമുഖം
സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം
വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
കെ.രാജൻ- റവന്യു
പി.പ്രസാദ്- കൃഷി
ജി.ആർ. അനിൽ- സിവിൽ സപ്ലൈസ,
എ കെ ശശീന്ദ്രന് ഗതാഗതം മാറ്റുമെന്ന് അറിയിച്ചെന്നും പുതിയ വകുപ്പ് സ്വീകാര്യമല്ലെന്നും എൻസിപി നേതാവ് ടി.പി. പീതാംബരൻ അറിയിച്ചു.
കഴിഞ്ഞ മന്ത്രിസഭയിൽ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണൻകുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം. പ്രധാന വകുപ്പായ ദേവസ്വം മുതിർന്ന നേതാവ് കെ. രാധാകൃഷ്ണന് നൽകിയതാണ് ശ്രദ്ധേയമായ തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























