ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. 72 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. എന്നാല്‍ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം തൊടും. ഒമാന്‍ നിര്‍ദ്ദേശിച്ച യാസ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താല്‍ കേരളത്തിലും മഴ ശക്തിപ്രാപിക്കും.
ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇരുപത്തിയാറാം തീയതി വരെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിയോട് കൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത് . മണിക്കൂറില്‍ 50 കിലോ മീറ്റര്‍ മുതല്‍ അറുപത് കിലോ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മീന്‍ പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha

























