എസ്.എസ്.എല്‍.സിയുടെ ഐ..ടി പരീക്ഷകള്‍ ഒഴിവാക്കി.... ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലായ് 7വരെയായി നടത്തും

എസ്.എസ്.എല്‍.സിയുടെ ഐ..ടി പരീക്ഷകള്‍ ഒഴിവാക്കി. നേരത്തെ നടത്തിയ പ്രാക്ടിക്കല്‍ പരീക്ഷയുടെ ശരാശരി മാര്‍ക്ക് കണക്കിലെടുത്ത് ഐ.ടി പരീക്ഷകള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലായ് 7വരെയായി നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അദ്ധ്യാപകര്‍ക്ക് മുന്‍കൂട്ടി വാക്‌സിനേഷന്‍ നല്‍കും.
എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ജൂണ്‍ 7മുതല്‍ 25 വരെയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെയും നടക്കും.
സ്‌കൂളുകള്‍ തുറക്കല്‍ പിന്നീട്തിരുവനന്തപുരം: പുതുഅദ്ധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്ന് ക്‌ളാസ് തുടങ്ങുന്നതിനെപ്പറ്റി പിന്നാലെ അറിയിക്കുമെന്നും ക്‌ളാസ് നടത്താനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതുവരെ ഓണ്‍ലൈന്‍ ക്‌ളാസ് നടത്തേണ്ടിവരും.
https://www.facebook.com/Malayalivartha

























