Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചെന്നിത്തലയെ വെട്ടിയത് മിന്നല്‍ പിണറായിയെന്ന് ഭക്തര്‍ ! പണി പോകുമ്പോള്‍ ഇങ്ങനെ പലതും പറയും

23 MAY 2021 10:48 AM IST
മലയാളി വാര്‍ത്ത

ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും വെട്ടിമുറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തീര്‍ത്തും വിശ്വസിച്ച് ചെന്നിത്തലയുടെ വിശ്വസ്തര്‍. പിണറായിക്ക് രാഹുല്‍ ഗാന്ധിയിലും കോണ്‍ഗ്രസ് ഹൈക്കമാന്റിലുമുള്ള അവര്‍ണനീയമായ സ്വാധീനം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവര്‍ കരുതുന്നു. ഇതോടെ ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസിലുള്ള ഗ്രിപ്പ് പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്.

ഇനി ചെന്നിത്തല ഒന്നും മിണ്ടില്ല ഇതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. പ്രതിപക്ഷ നേതാവ് സതീശന്റെ ആദ്യ പത്ര സമ്മേളനത്തില്‍ തന്നെ അദ്ദേഹം സര്‍ക്കാരിന് തന്റെ പിന്തുണ പ്രഖ്യാപിച്ചത് ഒത്തുകളിയുടെ ഭാഗമാണെന്ന് കരുതുകയാണ് ചെന്നിത്തലയുടെ വിശ്വസ്തര്‍.

 



ഇനി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വെറും എം എല്‍ എ മാരായി തുടരും. ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും മേലില്‍ കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും നല്‍കേണ്ടതില്ലെന്നാണ് ഹൈകമാന്റിന്റെ തീരുമാനം.

തന്നെയും തന്റെ മന്ത്രിസഭയെയും കഴിഞ്ഞ 5 കൊല്ലം മുന്‍മുനയില്‍ നിര്‍ത്തിയത് ചെന്നിത്തലയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങള്‍ കൊണ്ടുവന്നു തന്നെ പ്രതിസന്ധിയിലാക്കി. അതിന് പണി കൊടുക്കാന്‍ അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു.

 



ചുരുക്കത്തില്‍ ഇരു നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും ഔട്ടായിരിക്കുകയാണ് . ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിട്ടും ഒഴിഞ്ഞു പോകാന്‍ തയ്യാറാകാത്തതാണ് വിനയായത്.ചെന്നിത്തലയെ ഗ്രൂപ്പ് വിരോധം മറന്ന് പിന്തുണച്ചതാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായത്.

തലമുറമാറ്റം എന്ന ലൈന്‍ ഹൈക്കമാന്റ് മുന്നോട്ടുവച്ചത് തന്നെ ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പുറത്താക്കാന്‍ വേണ്ടിയാണ്. അത് അറിഞ്ഞിട്ടും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിഞ്ഞില്ലെന്ന് നടിച്ചു.



വി ഡി സതീശനെ 51 വെട്ടുകള്‍ മറികടന്ന് പ്രതിപക്ഷനേതാവാക്കിയത് ഹൈക്കമാന്റ് നേരിട്ടാണ് . പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ മഴ തിമിര്‍ക്കുകയായിരുന്നു. . ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് പറയുന്നതെങ്കിലും അതിന് അടിസ്ഥാനമായ തെളിവുകള്‍ അക്കാര്യം പറയുന്നവര്‍ക്ക് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.

 



എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കുന്ന ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങള്‍ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന.

എന്നാല്‍ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിന്റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചു. പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്.

 



ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends