കോഴിക്കോട് നിയന്ത്രണം വിട്ട ലോറി വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് കേശവപുരം സ്വദേശി പപ്പറിയാന്‍ (25) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹോദരനും െ്രെഡവറുമായ അയ്യപ്പന്‍ (33), മുത്തു (25) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ച രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. മംഗളൂരുവില്‍നിന്ന് ജൈവവളവുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പെട്ടത്.
കാവ് ബസ് സ്‌റ്റോപ്പിനുസമീപം മുന്‍ കൗണ്‍സിലര്‍ പ്രഫ. സേതുമാധവന്‍ നായരുടെ 'വൈഷ്ണവി' വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ചുറ്റുമതില്‍, ഗേറ്റ്, കാര്‍, പോര്‍ച്ച് എന്നിവയും റോഡരികിലുള്ള നാല് ഇലക്ട്രിക് പോസ്റ്റുകള്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയും തകര്‍ന്നു.
https://www.facebook.com/Malayalivartha
























