കോവിഡ് ചികിത്സയിലിരിക്കെ ശ്വാസ തടസം! വയലാര്‍ രാമവര്‍മയുടെ ഇളയമകള്‍ അന്തരിച്ചു

വയലാര്‍ രാമവര്‍മയുടെ ഇളയ മകള് സിന്ധു (53) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ശ്വാസ തടസം നേരിട്ടതിനെ തുടര്ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ചാലക്കുടി പാലസ് റോഡില് ലായത്തില് മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്.
മകള് : മീനാക്ഷി (ഗവേഷണ വിദ്യാര്ത്ഥി). ദീര്ഘ കാലമായി അര്ബുദം ബാധിച്ചു ചികിത്സയില് ആയിരുന്നു.
കോവിഡ് പ്രോട്ടോകോള് പ്രകാരം സംസ്കാരം പാലക്കാട് നടത്തും.
https://www.facebook.com/Malayalivartha
























