പെറ്റമ്മയെയും പോറ്റമ്മയെയും തള്ളിപ്പറയുന്ന അബ്ദുള്ളക്കുട്ടിയുടെ വാക്കു കേട്ട് ദ്വീപിന്റെ പ്രശ്നങ്ങള്‍ അളക്കരുത്; ആരിഫ്

അബ്ദുള്ളക്കുട്ടിയുടെ ലക്ഷദ്വീപ് വിഷയത്തിലെ പ്രസ്ഥാവനകള്‍ക്ക് മറുപടിയെന്നോണമാണ് എ എം ആരിഫ് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ സംഭാഷണം പ്രചരിക്കുന്നത്. പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന എ പി അബ്ദുള്ളകുട്ടി പറയുന്നത് കേട്ട് ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍ ആരും അളക്കരുത്.
ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. അവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വികസനം അവിടെ കെട്ടി ഏല്‍പ്പിക്കരുത്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് ദ്വീപില്‍ ആവശ്യമുള്ളതെന്നും ആരിഫ് പറഞ്ഞു.
ലക്ഷദ്വീപിലെ അബ്ദുള്ളക്കുട്ടിയുടെ നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു മറുപടി ആരിഫ് എം പി യുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. 'അബ്ദുള്ളക്കുട്ടി പറയുന്നത് കേരളത്തില്‍ മാത്രമാണ് പ്രതിഷേധമെന്നാണ്. എന്നാല്‍ ദ്വീപിലുള്ള എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്നാണ് സേവ് ലക്ഷദ്വീപ് ഫോറം തുടങ്ങിയത്.
അതില്‍ ബിജെപിക്കാരും മറ്റെല്ലാ പാര്‍ട്ടിക്കാരും അംഗങ്ങളാണ്. അവരെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നത് പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണെന്നും ആരിഫിന്റെ സംഭാഷണത്തില്‍ പറയുന്നു.
പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങളെ അളക്കരുത്. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. താങ്ങാന്‍ സാധിക്കാത്ത വികസനം അവരില്‍ കെട്ടി ഏല്‍പ്പിക്കരുത്. അതൊരു ദ്വീപാണ്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് അവിടെ ആവശ്യമുള്ളത്.'
കേരളവും ലക്ഷദ്വീപും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ആരിഫ് പറഞ്ഞു. 'ലക്ഷദ്വീപിന് വേണ്ടി നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമല്ല. ഒരു ജനതയ്ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്കൊപ്പമാണ് കേരളത്തിലെ പൊതുസമൂഹം നില്‍ക്കുന്നത് എന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























