ഇതെന്ത് മായം മറിമായം... ഇഡി ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ രാജിവയ്ക്കണമെന്ന് മുറവിളി കൂട്ടിയ കെ. സുരേന്ദ്രനും സംഘത്തിനും തന്നെ അവസാനം ഇഡിയുടെ ചോദ്യം ചെയ്യലിനായി ക്യൂ നില്‍ക്കേണ്ടി വന്നു; കോടതിയുടെ നിര്‍ദേശ പ്രകാരം കൊടകര കുഴല്‍പണ കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റും; പ്രാഥമികാന്വേഷണം തുടങ്ങി

സ്വര്‍ണക്കടത്ത്, ഈന്തപ്പഴക്കടത്ത്, ഡോളര്‍ക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ പ്രമുഖരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കിയവരാണ് ബിജെപി അധ്യക്ഷന്‍ സുരേന്ദ്രനും സംഘവും. ഇപ്പോള്‍ അത് തിരിച്ചടിക്കുകയാണ്. ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണമുളള കൊടകര കുഴല്‍പണ കേസില്‍ അന്വേഷണത്തിന് ഇ.ഡിയും രംഗത്ത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.
കളളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ലോക് താന്ത്രിക് യുവജതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സമപ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് മേരി ജോസഫ് എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്.
ആദായ നികുതി വകുപ്പിന്റെ കീഴില്‍ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നുമായിരുന്നു ഇതുവരെയുളള ഇ.ഡിയുടെ വാദം. എന്നാല്‍ കോടതി ആവശ്യപ്പെട്ടതോടെ പത്ത് ദിവസത്തിനകം ഇ.ഡിയ്ക്ക് പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എഫ്.ഐ.ആര്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുളള കാര്യങ്ങളും കേസ് തങ്ങളുടെ പരിധിയില്‍ വരുമോ എന്നതുമാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം ഇപ്പോള്‍ പരിശോധിക്കുന്നത്.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് പൊലീസ് നോട്ടിസയച്ചു . കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഫോണില്‍ വിളിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന്‍ മിഥുനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
അതേസമയം കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്.ഐ.ആര്‍ ശേഖരിച്ച ഇ.ഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതിയും ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ സംശയ നിഴലിലുള്ള കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ചോദ്യംചെയ്യാന്‍ ഹാജരാകാനാവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച നോട്ടീസ് അയച്ചേക്കും.
പണം നഷ്ടപ്പെട്ടെന്ന് പരാതി നല്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉന്നത നേതാക്കളെ ചോദ്യംചെയ്യുന്നത്. സംഭവത്തിനുശേഷം മൂന്ന് ദിവസം ധര്‍മരാജന്റെ ഫോണിലേക്ക് സംസ്ഥാന നേതാക്കളുടെ വിളിയെത്തിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി 29 തവണ ഉന്നത നേതാവ് ധര്‍മരാജനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
പാര്‍ട്ടിയുടെയോ തിരഞ്ഞെടുപ്പിന്റെയോ ചുമതലയില്ലാത്ത ധര്‍മരാജനുമായി തൃശൂരിലെ നേതാക്കളും സംസ്ഥാന നേതാക്കളും എന്തിന് ബന്ധപ്പെട്ടെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്ത നേതാക്കള്‍ നല്കിയതെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ്. അതാണ് ബിജെപിയെ വെട്ടിലാക്കുന്നതും.
"
https://www.facebook.com/Malayalivartha