കൊടകര കുഴല്‍പണ കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചന നല്‍കി അന്വേഷണസംഘം

കൊടകര കുഴല്‍പ്പണ കേസ് തൃശ്ശൂരിലേക്ക്. സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ സംഭവിക്കുകയാണ്. കൊടകര കേസിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
മൊഴിയെടുക്കാന്‍ സുരേഷ് ഗോപിയെ വിളിപ്പിച്ചേക്കുമെന്ന് അന്വേഷണസംഘം സൂചന നല്‍കിയിരിക്കുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ നീക്കം നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി.
കുഴല്‍പ്പണ കേസിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ന് കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നുണ്ട് . കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയാണ് ചോദ്യം ചെയ്യുക. ഇന്ന് രാവിലെ തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ദിപിന് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇന്നലെ അറിയിച്ചു . അതിനാല്‍ തന്നെ അദ്ദേഹം ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ ധര്‍മരാജനെ ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം കിട്ടി . ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha