രണ്ടു മാസത്തോളം കെട്ടിയിട്ട് ക്രൂര പീഡനം! അക്രമം എതിർക്കുമ്പോൾ മൂത്രം കുടുപ്പിച്ച് പരാക്രമം.... പ്രതിയെ രക്ഷിച്ച് പോലീസും....

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പലതരം പീഡന വാരത്തകൾ കേരളജനത സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഏറെ ദാരുണമായതാണ്. കൊച്ചിയിൽ യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചതായിട്ടാണ് ഇപ്പോൾ പരാതി ലഭിച്ചിട്ടുള്ളത്.
കണ്ണൂർ സ്വദേശിയായ യുവതിയാണ് അതിക്രൂര മർദനത്തിനും പീഡനത്തിനും ഇപ്പോൾ ഇരയായിട്ടുള്ളത്. എന്നാൽ ഇതിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിച്ചിട്ടുള്ളത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം.
കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസം ആരംഭിച്ചത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചു പോന്നിരുന്നത്.
എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്നത്. ഫ്ളാറ്റിൽ നിന്ന് പോകാൻ ശ്രമിച്ചെങ്കിലും ഇത് മാർട്ടിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് യുവതി സാക്ഷ്യപ്പെടുത്തുന്നത്.
മർദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായിട്ടുണ്ട്. ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുന്ന പോലുള്ള ക്രൂര കൃത്യങ്ങളാണ് ചെയ്യിപ്പിച്ചിട്ടുള്ളത്.
ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ളാറ്റിൽ കഴിഞ്ഞത്. ഇതിനിടെ, യുവതിയുടെ നഗ്നവീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു. പിന്നീട് നിരന്തരം ഇത് കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു.
ഒടുവിൽ ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഒരു തരത്തിൽ ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെട്ടത്. ഉടൻതന്നെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ മാർട്ടിനെതിരേ പരാതിയും നൽകി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല എന്നാണ് ഇപ്പോൾ നിലനിൽക്കുന്ന ആക്ഷേപം. തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
പ്രതിക്കായി തൃശ്ശൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ പ്രതിയായ മാർട്ടിൻ ജോസഫ് ഇതിനിടെ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ ജാമ്യാപേക്ഷ കോടതി തള്ളി.
തുടർന്ന് ഇയാൾ ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് പോലീസ് പറയുന്നത്. ഒരു സ്ത്രീക്ക് നേരേ നടന്ന ക്രൂരമായ അതിക്രമത്തിൽ പോലീസിന്റെ ഈ ഒളിച്ചുകളിയാണ് ഏവരെയും ഞെട്ടിക്കുന്നത്. കേസെടുത്ത് ഇത്രയും ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്.
“ഫെബ്രുവരി 20 മതല്‍ മാര്‍ച്ച് എട്ട് വരെയാണ് യുവതിയെ ഫഌറ്റില്‍ പൂട്ടിയിട്ട് മര്‍ദിച്ചത്. പൂട്ടിയിട്ടതിനാല്‍ തന്നെ യുവതിക്ക് മറ്റാരേയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും” യുവതിയുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. സംഭവം മാധ്യമങ്ങളിലൂടൊണ് അറിഞ്ഞതെന്ന് എം. സി. ജോസഫൈന്‍ പറഞ്ഞു.
‘മാധ്യമങ്ങളിലൂടെ ഇപ്പോഴാണ് കണ്ടത്. പൂര്‍ണവിവരം അറിയില്ല. ക്രൂരമായ സംഭവമെന്നും ഇതിൽ അപലപിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ എന്തായാലും ഇടപെടും എന്നുമാണ് എം.സി. ജോസഫൈന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha