Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!

28 DECEMBER 2025 01:23 PM IST
മലയാളി വാര്‍ത്ത


ബെംഗളൂരുവില്‍ കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി വീടുകള്‍ തകര്‍ത്തതിനെതിരായ മുഖ്യമന്ത്രി
പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കര്‍ണാടകയില്‍ 'ബുള്‍ഡോസര്‍ രാജ്' നടപ്പിലാക്കുകയാണെന്നും ന്യൂനപക്ഷ വേട്ടയാണെന്നും ആരോപിച്ച പിണറായിയോട്, പഠിച്ചിട്ട് സംസാരിക്കാനാണ് ശിവകുമാര്‍ ആവശ്യപ്പെട്ടത്. കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡി.കെ. താക്കീത് നല്‍കി.

വെള്ളിയാഴ്ച എക്‌സിലൂടെയായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലെ വസീം ലേഔട്ട്, ഫക്കീര്‍ കോളനി എന്നിവിടങ്ങളില്‍ നിന്ന് ഇരുന്നൂറിലധികം വീടുകള്‍ തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് അദ്ദേഹം കുറിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന 'ബുള്‍ഡോസര്‍ രാജി'ന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് കര്‍ണാടകയിലേതെന്നും, ദശകങ്ങളായി മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. കൊടുംതണുപ്പില്‍ ഒരു ജനതയെ മുഴുവന്‍ തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ശനിയാഴ്ച ഇതിന് മറുപടിയുമായി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം ഇടപെടേണ്ടതില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടിയിരുന്ന അപകടകരമായ ഒരു ക്വാറിയിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ നിയമവിരുദ്ധമായി താമസിച്ചിരുന്നതെന്നും, ഈ സ്ഥലം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശിവകുമാര്‍ വിശദീകരിച്ചു.

'സര്‍ക്കാര്‍ ഭൂമി കൈയേറി മാലിന്യനിക്ഷേപ കേന്ദ്രത്തിന് മുകളിലാണ് ഈ കൂരകള്‍ കെട്ടിപ്പൊക്കിയത്. ഇതിന് പിന്നില്‍ വലിയ ഭൂമാഫിയയുണ്ട്. പാവപ്പെട്ടവരെ മുന്നില്‍ നിര്‍ത്തി ഭൂമി തട്ടിയെടുക്കാനാണ് അവരുടെ നീക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ ബുള്‍ഡോസര്‍ സംസ്‌കാരം കോണ്‍ഗ്രസ് സര്‍ക്കാരിനില്ല. നിയമവിരുദ്ധമായ കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അഭ്യാസമാണ് പിണറായിയുടേത്. സ്വന്തം സംസ്ഥാനത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ കര്‍ണാടകയിലെ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടതില്ല.'

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പുനരധിവാസം നല്‍കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇവരെ മനുഷ്യത്വപരമായ രീതിയിലാണ് മാറ്റിയതെന്നും, അര്‍ഹരായവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

ഇരകളുടെ പരാതി

അതേസമയം, ഡിസംബര്‍ 22-ന് പുലര്‍ച്ചെ നടത്തിയ നടപടിയില്‍ 400-ഓളം കുടുംബങ്ങളാണ് വഴിയാധാരമായത്. യാതൊരു മുന്‍കൂര്‍ നോട്ടീസും നല്‍കാതെയാണ് വീടുകള്‍ പൊളിച്ചതെന്ന് താമസക്കാര്‍ പരാതിപ്പെടുന്നു. ഇരുപത് വര്‍ഷത്തിലേറെയായി അവിടെ താമസിക്കുന്നവരാണെന്നും ആധാര്‍, വോട്ടര്‍ ഐഡി രേഖകള്‍ ഉണ്ടെന്നുമാണ് ഇവരുടെ അവകാശവാദം.

യോഗ്യരായ താമസക്കാര്‍ക്ക് രാജീവ് ഗാന്ധി സ്‌കീം വഴി പുനരധിവാസം ഉറപ്പാക്കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയുടെ മണ്ഡലത്തിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (6 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends