കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും ഒമാൻ രാജാവായിരുന്ന ഖാബുസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ ദിവാൻ ഓഫ് റോയൽ കോർട്ട് കൺസൽറ്റന്റുമായിരുന്ന കൊച്ചി ചെറായി മഴവഞ്ചേരി പറമ്പത്ത് വലിയവീട്ടിൽ ഡോ. എം.ഐ.ജോയ് (94) അന്തരിച്ചു.
കഞ്ഞിക്കുഴി മൗണ്ട് വാർധയിലായിരുന്നു താമസം. ഉദ്യോഗമണ്ഡൽ ഇഎസ്ഐ ആശുപത്രിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി. റോക്ഫെല്ലർ സ്കോളർഷിപ്പോടെ ന്യൂഡൽഹി എയിംസിൽ ഡെർമറ്റോളജിയിൽ ഉപരിപഠനം നടത്തിയ ഡോ. ജോയ് ഈ വിഷയത്തിൽ എംഡി നേടിയ ആദ്യ മലയാളിയാണ്. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ ഡെർമറ്റോളജി വിഭാഗത്തിന്റെ സ്ഥാപകനുമാണ്.
വീട്ടിൽ സൗജന്യ ചികിത്സ നൽകിയിരുന്ന അദ്ദേഹം കോട്ടയം മാങ്ങാനം മന്ദിരം, പുതുപ്പള്ളി പാറേട്ട് ആശുപത്രികളിലും സേവനം ചെയ്തു. ഒമാൻ രാജകൊട്ടാരത്തിൽ ഏറെക്കാലം സേവനം ചെയ്തു.
ശനിയാഴ്ച മൗണ്ട് വാർധയിൽ ഭവനത്തിലെ പ്രാർഥനകൾക്കുശേഷം സംസ്കാര ശുശ്രൂഷ ഒന്നിനു പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയത്തിൽ നടക്കും.
"https://www.facebook.com/Malayalivartha






















