Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

ശബരിമല സ്വർണക്കൊള്ള അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി; തൊണ്ടിമുതൽ കണ്ടെത്താൻ ശ്രമം, ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങും; കേരളത്തിലെ വാർത്തകളിൽ കൊടും കുറ്റവാളി, താൻ ജീവനൊടുക്കും എന്ന് മണി

28 DECEMBER 2025 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും

ശബരിമല സ്വർണകൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും.സ്മാർട്ട് ക്രിയേഷനിൽ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്വർണം കൈമാറിയ ഇടനിലക്കാരൻ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.


അതേസമയം, സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അന്വേഷണ സംഘം വേട്ടയാടുകയാണന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ മണി കരഞ്ഞുപറഞ്ഞു. കേരളത്തിൽ ബിസിനസില്ല. പോറ്റിയെ അറിയില്ല. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. ദിണ്ഡിഗലിലെ ചെറിയ ബിസിനസേയുള്ളൂ. അന്വേഷണവുമായി സഹകരിക്കും. ശബരിമലയിൽ വന്നിട്ടില്ല. സുഹൃത്തായ ബാലമുരുകന്റെ സിം ഉപയോഗിച്ചത് മാത്രമാണ് തെറ്റ്. സ്വർണക്കൊള്ളയെക്കുറിച്ച് ടിവിയിൽ കണ്ട അറിവേയുള്ളൂ. ഒരുതെറ്റും ചെയ്തിട്ടില്ല. സാധാരണക്കാരനാണ്. സ്വർണബിസിനസില്ല. ഗ്രാമവാസിയാണ്. നിരപരാധിയാണ്. വേട്ടയാടരുതെന്നൊക്കെയാണ് മണി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ആകെ ഒരു തവണ മാത്രമാണ് കേരളത്തിൽ വന്നിട്ടുള്ളത്. അതും അച്ഛന്റെ മരണാനന്തര കർമ്മം ചെയ്യാൻ വേണ്ടിയാണ്. ശബരിമലയിൽ വന്നിട്ടുണ്ട്. എന്നാൽ ഈ പറയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല. കേരളത്തിലെ വാർത്തകളിൽ കൊടും കുറ്റവാളിയായാണ് കാണിക്കുന്നത്. ഇതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. ചോദ്യം ചെയ്തപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഞാൻ സാധാരണ മനുഷ്യനാണ്. എന്നെ ഇങ്ങനെ വേട്ടയാടരുത്. ഞാൻ ആത്മഹത്യ ചെയ്യും. വികാരാധീനനായി മണി പറയുന്നു.

എന്നാൽ ശബരിമല സ്വർണപ്പാളിക്കേസിൽ ചോദ്യം ചെയ്ത ഡിണ്ടിഗൽ സ്വദേശി ഡി.മണിക്കു പിന്നിൽ വൻ സംഘമുണ്ടെന്ന നിഗമനത്തിൽ എസ്ഐടി. സൂചനകൾ ലഭിച്ചപ്പോൾ മുതൽ ഇയാളുടെ നീക്കങ്ങൾ ഡിണ്ടിഗലിലെത്തി പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളും മറ്റും ശേഖരിച്ച ശേഷമാണു ചോദ്യം ചെയ്യലിലേക്കു കടന്നത്.

മറ്റുള്ളവരുടെ പേരിലുള്ള 3 സിം കാർഡുകളാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും ഡിണ്ടിഗൽ മേഖലയിൽ ഇയാൾക്ക് ‘പ്രത്യേക സംരക്ഷണം’ തന്നെയുണ്ടെന്നും കണ്ടെത്തി. ഡിണ്ടിഗൽ പൊലീസ് എസ്ഐടി സംഘത്തോട് സഹകരിക്കാത്തതും ഇതുമൂലമാണെന്നു സംശയിക്കുന്നു.

ആതേസമയം, സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി മണിയെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. ഇന്നലെ കണ്ടെത്തിയ എംഎസ് മണി തന്നെയാണ് പ്രവാസിമൊഴി നൽകിയ ഡി മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്ഐടി. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ ശബരിമല കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് മണി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (10 minutes ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (22 minutes ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (32 minutes ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (34 minutes ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (1 hour ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (1 hour ago)

മാന്നാറിൽ വാഹനം കഴുകി വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥന് സൂര്യാതപമേറ്റു  (1 hour ago)

സങ്കടക്കാഴ്ചയായി... ക​ണ്ണൂ​രി​ൽ നി​ന്ന് നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ പോ​യ ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ട് മൂന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

  സർക്കാർ സാമ്പത്തിക സഹായമായ 30 കോടി രൂപ വൈകി...കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം മുടങ്ങി  (1 hour ago)

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (2 hours ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (2 hours ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (2 hours ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (12 hours ago)

Malayali Vartha Recommends