സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ കാലവര്‍ഷം ശക്തിയാര്‍ജിക്കും; വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കാലവര്‍ഷം വ്യാഴാഴ്ചയോടെ മാത്രമേ ശക്തിയാര്‍ജിക്കുകയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു ശക്തിയാര്‍ജിക്കുമെന്നായിരുന്നു മുന്‍ പ്രവചനം. വ്യാഴം. വെള്ളി ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha
























