കെ. സുധാകരന്റെ വരവ് കോണ്‍ഗ്രസിനും യുഡിഎഫിനും പുതുജീവന്‍ നൽകും; മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്ന തീരുമാനമാണിതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്‍ നിയോഗിക്കപ്പെട്ടത് മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്ന തീരുമാനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിനും യുഡിഎഫിനും പുതുജീവന്‍ നല്‍കുന്ന തീരുമാനമാണിത്. സുധാകരന്‍ വളരെ സ്വീകാര്യനായ നേതാവാണ്. ലീഗിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിന് നല്‍കും. കോണ്‍ഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ് ശക്തിപ്പെടൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha