കൊടകര കുഴല്‍പ്പണ വിവാദം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നാളെ ആഭ്യന്തര മന്ത്രി അമിത്ഷാ, പാര്‍ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരെ സുരേന്ദ്രന്‍ കാണുമെന്നാണ് വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കൊടകര കുഴല്‍പ്പണ വിവാദം ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് സൂചന. കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് കേരളത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുരുതര വോട്ട് ചോര്‍ച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha