വനം വകുപ്പിന്റെ ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വനിത ജീവനക്കാരടക്കം ആറ് പേർക്ക് പരിക്ക്

മലപ്പുറത്ത് വനം വകുപ്പിന്റെ ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് വനം വകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ആര്‍ത്തല കോളനിയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കല്‍കുണ്ട് വനമേഖലയിലേക്ക് പോകുന്ന വനംവകുപ്പിന്റെ ജീപ്പാണ് അപകടത്തില്‍ പെട്ടത്. ജീപ്പില്‍ വനിത ജീവനക്കാരടക്കം ആറ് പേരാണ് ഉണ്ടായത്.
ദുര്‍ഘടമായ പാതയിലൂടെ കയറ്റം കറുന്നതിനിടയില്‍ ജീപ്പ് പിറകിലേക്ക് തന്നെ വന്ന് വീടിന്റെ അടുക്കള ഭാഗത്തേക്ക് മറിയുകയായിരുന്നു. റോഡിന് സംരക്ഷണ ഭിത്തിയോ കൈവരിയോ ഉണ്ടായിരുന്നെങ്കില്‍ ജീപ്പ് താഴ്ചയിലേക്ക് മറിയുമായിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സമയത്ത് വീടിന്റെ അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന സ്ത്രീയും വീട്ടിലുണ്ടായിരുന്ന കൊച്ചുമകനും പുറത്തേക്ക് ഓടിയെത്തിയാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജീപ്പിന്റെ പുറകിലുണ്ടായിരുന്ന ജീവനക്കാരെ വീട്ടുകാരാണ് ജീപ്പില്‍ നിന്നും പുറത്തെടുത്ത്. ആറ് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തുണ്ടായിരുന്ന ചരക്കുവാഹനത്തിലും അപകടം നടന്ന വീട്ടിലെ കാറിലും പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചു.
https://www.facebook.com/Malayalivartha






















