വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചെടുത്തതില്‍ പിന്നെ തലസ്ഥാനത്ത് ഇനിയങ്ങോട്ട് നേരിട്ടുള്ള ഒരു പോരാണ് നടക്കാൻ പോകുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല . കോർപറേഷനിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിൽ എവിടെയെങ്കിലും ഒരു വീഴ്ച കണ്ടാൽ അതിൽ കേറി പിടിക്കാൻ ആണ് ഇനി പ്രതിപക്ഷം നോക്കിയിരിക്കുന്നത് . സഖാക്കൾക്ക് ഇനിയങ്ങോട്ട് ആണ് പിടിപ്പത് പണി കിടക്കുന്നത് . വന്നപ്പോൾ തന്നെ മേയറും നമ്മുടെ ഗതാഗത വകുപ്പും ഒന്ന് നേരിട്ട് ഏറ്റുമുട്ടിയിരുന്നു .
മേയറെടുത്ത തീരുമാനത്തിൽ കട്ടയ്ക്ക് സപ്പോർട്ടാണ് ജനങ്ങൾ നൽകുന്നത് . നഗരസഭയിലെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തന്നെയാണ് മേയർ വി.വി. രാജേഷ് മുൻപോട്ട് പോകുന്നത് . സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം കോർപ്പറേഷൻ വാങ്ങിയ ബസുകൾ നഗരപരിധിക്ക് പുറത്ത് സർവീസ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ത്രികക്ഷി കരാർ ലംഘിച്ച കെഎസ്ആർടിസി അർഹമായ ലാഭവിഹിതം കോർപ്പറേഷന് നൽകണമെന്നും മേയർ കടുത്ത ഭാഷയിൽ ശക്തമായി പറഞ്ഞിരിക്കുകയാണ് . അതായത് മുൻ മേയർ ആര്യ രാജേന്ദ്രൻ ആയിരുന്ന സമയത്ത് നടത്തിയിരുന്ന യാതൊരു തരത്തിലുള്ള അഴിമതിയും
വിട്ടു വീഴ്ചയായും ഇവിടെ ഇനി നടക്കില്ലെന്ന് ഇപ്പോഴത്തെ മേയർ ഉറപ്പിച്ചിക്കുകയാണ് .ഇതിനിടയിൽ വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നതാണ് ശ്രദ്ധ നേടിയിരിക്കുന്നത് . പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി. വിനോദസഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് വെള്ളിയാഴ്ച ആരംഭിക്കും.രാവിലെ എട്ടിന് എംഡി പി.എസ്. പ്രമോജ്ശങ്കർ ഉദ്ഘാടനം ചെയ്യും. ഇതിനായി കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസ് മൂന്നാർ ഡിപ്പോയിലെത്തിച്ചു.
നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ ബസാണ് ഇതും.ദിവസേന മൂന്ന് സർവീസുകളാണ് നടത്തുന്നത്. രാവിലെ 8.00, 11.30, വൈകീട്ട് 3.00 എന്നിങ്ങനെയാണ് സമയക്രമം. മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരികെ ഡിപ്പോയിലെത്തും.രണ്ടു ബസുകളും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റുകളുടെ ക്രമീകരണം. പുറംകാഴ്ചകൾ പൂർണമായി കാണാവുന്ന രീതിയിൽ മൂന്നാറിനായി പ്രത്യേകം രൂപകൽപ്പനചെയ്ത ബസുകളാണിവ.
ടിക്കറ്റുകൾ ഓൺലൈനായി ബുക്കുചെയ്യാം.ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ കെഎസ്ആർടിസിയുടെ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങിയത്.മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത പദ്ധതി വൻ വിജയമായി മാറിയിരുന്നു. ഒൻപത് മാസത്തിനകം കെഎസ്ആർടിസിക്ക് ഒരു കോടിയിലധികം രൂപ വരുമാനം നേടാനായി. രാവിലെ 9.00, ഉച്ചയ്ക്ക് 12.30, വൈകീട്ട് 4.00 എന്നീ സമയങ്ങളിലാണ് നിലവിലെ ബസ് സർവീസ് നടത്തുന്നത്. പുതിയ പുതിയ വികസനങ്ങളും ജനങ്ങളുടെ ക്ഷേമത്തിനായി നാട്ടിൽ നടപ്പിലാക്കുന്നതിനോട് യോജിപ്പ് തന്നെയാണ് പക്ഷെ അതൊരിക്കലും അഴിമതിയിൽ മുങ്ങി കുളിപ്പിച്ചു കൊണ്ടാകരുതെന്ന് മാത്രം . അവിടെ രാഷ്ട്രീയമില്ല ജനങ്ങളുടെ നാടിൻറെ നല്ല വളർച്ചക്കായി മാറ്റങ്ങൾ വരണം.
https://www.facebook.com/Malayalivartha






















