സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്

മൂന്നുദിവസം തുടർച്ചയായി വില ഇടിഞ്ഞ സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർദ്ധനവുണ്ടായി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയുമായി.ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 എന്ന റെക്കോഡ് വിലയിൽ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപ കുറഞ്ഞിരുന്നു. 98,920 രൂപയായിരുന്നു ഇന്നലെ വൈകുന്നേരത്തെ വില. തുടർന്നാണ് ഇന്ന് തിരിച്ചുകയറുന്നത്.
ആഗോളവിപണിയിൽ തകർച്ച തുടരുന്നു. 4,325.44 ഡോളറാണ് സ്പോട്ഗോൾഡ് ട്രോയ് ഔൺസിന് വില. 45.33 ഡോളറാണ് കുറഞ്ഞത്. കേരളത്തിൽ ഇന്നലെ സ്വർണവില മൂന്ന് തവണയാണ് കുറഞ്ഞത്. ഗ്രാമിന് രാവിലെ 9.20ന് 30 രൂപയും ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും വൈകീട്ട് 4.40ന് 30 രൂപയും കുറഞ്ഞു.
"
https://www.facebook.com/Malayalivartha



























