തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ

ഡിസംബര്‍ 24ന് രാത്രിയിലാണ് സിദ്ധാര്‍ത്ഥ് പ്രഭു മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയത്. സ്വബോധമില്ലായിരുന്ന നടനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെ പിന്തുണച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ് നടന്‍ ജിഷിന്‍ മോഹന്‍. സിദ്ധാര്‍ത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. ജിഷിന്‍ പങ്കുവച്ച പുതുവത്സര ആശംസകള്‍ക്ക് താഴെയും വിമര്‍ശനങ്ങള്‍ കടുത്തു. ഈ സാഹചര്യത്തില്‍ ജിഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ അമേയ നായര്‍.
കമന്റ് ബോക്‌സിലൂടെയാണ് അമേയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത്. അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും അമേയ കുറിച്ചു. സിദ്ധാര്‍ത്ഥിനെതിരെ പൊലീസ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ പ്രശ്‌നങ്ങള്‍ നടക്കുന്നത്.
'ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാല്‍ പോകുക. ഞങ്ങള്‍ ആരെയും വണ്ടികയറ്റി കൊന്നിട്ടില്ല. ആരോടും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്‌തെങ്കില്‍ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആള്‍ക്കൂട്ട ആക്രമണം ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. ആ പറഞ്ഞതില്‍ ഒരിഞ്ച് പുറകോട്ടില്ല ' എന്നാണ് അമേയ കമന്റിട്ടിരിക്കുന്നത്.
സ്വബോധമില്ലായിരുന്ന നടനെ നാട്ടുകാരാണ് പിടികൂടിയ സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടന്‍ ആയതുകൊണ്ടാണ് സിദ്ധാര്‍ത്ഥിനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതെന്നും പൊലീസും നിയമസംവിധാനവുമുള്ള നാട്ടില്‍ നാട്ടുകാര്‍ എന്തിന് നിയമം കയ്യിലെടുത്തു എന്നും ചോദിച്ചാണ് ജിഷിന്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha






















