സംസ്ഥാനത്ത് പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

സംസ്ഥാനത്ത് പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്നലെയും സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു.
അതേസമയം, സംസ്ഥാനത്ത് ചൂട് വർദ്ധിക്കുകയാണ്. പകൽ സമയത്തെ ചുട്ടുപൊള്ളുന്ന ചൂടിൽ കിണറുകളും, തോടുകളും കുളങ്ങളും വറ്റി വരണ്ടു തുടങ്ങിയതോടെ പലജില്ലകളിലും കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. മലയോര മേഖലയിലാണ് ഇത് കൂടുതൽ. കുന്നിൻ പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിയാണുള്ളത്.
കോട്ടയം ജില്ലയിലെ മുണ്ടക്കയം, മണിമല, നാട്ടകം, കൊല്ലാട്, ദിവാൻപുരം, പാക്കിൽ, കീഴ്ക്കുന്ന്, പാമ്പാടി, കറുകച്ചാൽ, നെടുംകുന്നം, മറിയപ്പള്ളി, കുമരകം, തിരുവാർപ്പ്, കാഞ്ഞിരം, കുറുപ്പന്തറ എന്നിവിടങ്ങളിൽ ജനം കടുത്ത ആശങ്കയിലാണ്. വേനൽച്ചൂട് ഇനിയും കൂടുകയാണെങ്കിൽ കൃഷിയിടങ്ങളിലേക്ക് കൂടുതൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്.
"
https://www.facebook.com/Malayalivartha



























