വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി

പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെ വിവാഹാഭ്യര്‍ത്ഥന നടത്തി നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച യുവതിക്കെതിരെ കേസ്. മുംബൈയ് സാന്താക്രൂസിലാണ് സംഭവം നടന്നത്. ജോഗീന്ദര്‍ മഹ്‌തോ (45) എന്നയാള്‍ക്കാണ് പരിക്കേറ്റത്.
ഏഴുവര്‍ഷമായി ജോഗീന്ദറുമായി അടുപ്പത്തിലായിരുന്നു യുവതി. പുതുവര്‍ഷം ഒരുമിച്ച് ആഘോഷിക്കാനായി ഇയാളെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കണമെന്ന് 25കാരിയായ യുവതി ആവശ്യപ്പെട്ടു. ജോഗീന്ദര്‍ ഇത് നിരസിച്ചതോടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പുറത്തേക്കോടിയ ഇയാള്‍ സഹോദരനെ വിളിച്ചുവരുത്തിയതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് യുവതിയുടെ വിവാഹശേഷം ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് ജോഗീന്ദര്‍ പൊലീസിന് മൊഴി നല്‍കിയത്. യുവതിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















