ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ശബരിമല വിഷയം ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടിവേര് മാന്തിയ ശബരിമലയിലെ സ്വര്‍ണ്ണക്കൊളള വിവാദം നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി. ബിജെപിക്ക് അടക്കം രാഷ്ട്രീയമായി ആയുധമാക്കാനുള്ള വഴികള്‍ ഈ കേസില്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഇതോടെ കേന്ദ്ര ഏജന്‍ികള്‍ കേസ് അന്വേഷിക്കാന്‍ സാധ്യതയേറി.ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി).
കേസിന് വിദേശബന്ധമുള്ളതിനാൽ യഥാർത്ഥ വസ്തുകൾ പുറത്തുവരണമെങ്കിൽ ദേശീയ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ഐബി ശുപാർശ ചെയ്തുകേസിന് അന്തഃസംസ്ഥാനവും അന്തര്‍ദേശീയവുമായ ബന്ധങ്ങളുള്ളതിനാല്‍ യഥാര്‍ഥവസ്തുത പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഐബിയുടെ ശുപാര്‍ശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോര്‍ട്ട്, ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സിനാണ് നല്‍കിയത്. സിബഐ അന്വേഷണം എത്തിയാല്‍ അത് സിപിഎമ്മിനാകും രാഷ്ട്രീയമായി തിരിച്ചടിയാകുക.. റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി അന്വേഷിക്കണമെന്നും ഐബി ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്ഐടി അന്വേഷണം പുരോഗമിക്കുന്നത്. അതിനാൽ ഐബിയുടെ ശുപാർശ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറും. ശബരിമല സ്വർണക്കൊള്ളയുടെ അന്തർദേശിയ ബന്ധമുണ്ടോ എന്ന ഹൈക്കോടതിയുടെ സംശയത്തിൻമേലാണ് ഐബി പ്രാഥമിക വിവരണ ശേഖരണം നടത്തിയത്.ശബരിമലക്കേസിലെ അന്താരാഷ്ട്രമാനങ്ങളെക്കുറിച്ച് ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്.
ദേവസ്വംബോർഡ് ഭാരവാഹികളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്ന് വന്നപ്പോഴാണ്, കേസന്വേഷണത്തിന്റെ ഫയലുകൾ വേണമെന്ന ആവശ്യവുമായി ഇ.ഡി. ആദ്യം റാന്നി കോടതിയെ സമീപിച്ചത്. എന്നാൽ, അവ നൽകേണ്ട എന്നായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. തുടർന്ന് ഇ.ഡി. ഹൈക്കോടതിയിൽ അപേക്ഷ നൽകി. കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് .ദേവസ്വംബോര്‍ഡ് ഭാരവാഹികളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്ന് വന്നപ്പോഴാണ്, കേസന്വേഷണത്തിന്റെ ഫയലുകള്‍ വേണമെന്ന ആവശ്യവുമായി ഇ.ഡി. ആദ്യം റാന്നി കോടതിയെ സമീപിച്ചത്.
എന്നാല്‍, അവ നല്‍കേണ്ട എന്നായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ഇ.ഡി. ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് .ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ ഇ.ഡി.,
കേസ് വിവരം കൈമാറണമെന്നുള്ള ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. ഫയലുകള്‍ കിട്ടിയശേഷം, സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. കേസ് രജിസ്റ്റര്‍ചെയ്യും.ഇനിയാണ് അയ്യപ്പൻറെ കളികൾ യഥാർത്ഥത്തിൽ കാണാൻ ഇരിക്കുന്നതേയുള്ളു .
https://www.facebook.com/Malayalivartha






















