Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...

02 JANUARY 2026 04:02 PM IST
മലയാളി വാര്‍ത്ത

കോര്‍പറേഷനില്‍ ഭരണം പിടിച്ചതിനു പിന്നാലെ ഓഫിസ് സൗകര്യം വര്‍ധിപ്പിക്കാന്‍ എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ രംഗത്തെത്തിയതു വിവാദമായിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് വി.കെ.പ്രശാന്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫിസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്.എന്നാല്‍, വാടക നല്‍കിയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും കെട്ടിടം ഒഴിയാന്‍ നോട്ടിസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

കാലാവധി തീരാതെ ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവാദം ഉയര്‍ന്നതിനു പിന്നാലെ കെട്ടിടത്തിന്റെ ഒരു വര്‍ഷത്തെ വാടകക്കുടിശിക എംഎല്‍എ അടച്ചുതീര്‍ത്തു.ഇതിനു പിന്നാലെ ഈ വിഷയത്തിൽ കൊണ്ട് പിടിച്ച ചർച്ചയാണ് നടക്കുന്നത് അതിനിടയിൽ മറ്റൊരു നീക്കവുമായി ആര്‍.ശ്രീലേഖ. പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ. എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻറെ ചിത്രങ്ങളും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.തന്റെ കാശ് മുടക്കിയാണ് നെയിം ബോർഡ് സ്ഥാപിച്ചതെന്നും R ശ്രീലേഖ പറഞ്ഞു. ‘ ആളുകൾ വരുമ്പോൾ അറിയണ്ടേ. എനിക്കും വേണ്ടേ ഒരു നെയിം ബോർഡ്.

 

ഓഫീസ് മുറി തർക്കത്തിൽ എംഎൽഎക്ക് കരാറില്ല എന്നാണ് അറിഞ്ഞത്.‘ അവർ പറഞ്ഞു. തനിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിലും അവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്ക് വച്ചു. ശ്രീലേഖയുടെ വാക്കുകൾ..ഡിസംബർ 31ന് വളരെ തിരക്കേറിയ ദിവസമായിരുന്നു. ഒട്ടേറെപേർ കാണാൻ‌ വന്നു. കുറേയധികം സ്നേഹ സമ്മാനങ്ങൾകിട്ടി. കുറേയധികം കാര്യങ്ങൾ ചെയ്തു. തിരക്കിനിടയിൽ‌ ന്യൂ ഇയർ ഡിന്നറുമുണ്ടാക്കി. ഇതിലും തിരക്കായി ന്യൂ ഇയർ ഡേ കടന്നുപോയി. പുതിയ കൗൺസിലർമാർ‌ക്കുള്ള ട്രെയിനിംഗ് പരിപാടിയിലും പങ്കെടുത്തു. ഉച്ചയ്ക്ക്ശേഷം റസിഡൻസ് അസോസിയേഷൻ ന്യൂ ഇയര്‍ സെലിബ്രേഷനിലും പങ്കെടുത്തു.

 

അതുകഴിഞ്ഞ വന്നപ്പോൾ‌ കേൾ‌ക്കുന്ന വാർത്ത‘ ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീൽ മുഖ്യമന്ത്രിക്ക് എനിക്കെതിരെ പരാതി നൽകി. എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും ‘ അവർ ഫേസ്ബുക്കിൽ പറഞ്ഞു.100 സ്ക്വയർഫീറ്റ് എടുക്കാൻ ആയിരുന്നു തീരുമാനം. മൂന്നിരട്ടി സ്ഥലം എംഎൽഎ കൈവശപ്പെടുത്തി. അതിക്രമിച്ച് കയറി എന്നാണ് പരാതി. ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ അതിക്രമിച്ച് കയറിയെന്നാണ് പരാതി. മുൻ കൗൺസിലർമാർ ഇരുന്ന കെട്ടിടമാണ്.

 

കോർപ്പറേഷൻ അംഗീകരിച്ച് തന്ന മുറിയാണ്. അതെങ്ങനെ അതിക്രമം ആകുമെന്ന് മനസ്സിലാകുന്നില്ല – അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്നാണ് പരാതി. ഈ പരാതി ഡിജിപിക്ക് തുടർ‌ നടപടികൾ‌ക്കായി അയച്ചുവെന്നും അറിഞ്ഞു. ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്.എന്നും പറഞ്ഞു കൊണ്ട് പൊട്ടിചിരിച്ചാണ് ഒരു വീഡിയോ പങ്കിട്ടിരിക്കുന്നത് . അതിനു താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്..ചില കമന്റുകൾ വായിക്കാം..അവർ പഴയ DGP ആണ് പൊട്ടന്മാരെ നിയമം നന്നായി അറിയാം വെറുതെ അല്ല IPS . അതിക്രമം കാണിക്കുന്ന മുഖ്യമന്ത്രിക്ക്‌ എതിരെ എവിടെയാണ് പരാതി കൊടുക്കുക..,ധൈര്യമായിട്ട് മുന്നോട്ട് പോ മെമ്പറെ,

ജനങ്ങൾ കൂടെ ഉണ്ട്. പത്താം ക്ലാസ്സ്‌ പാസ്സ് ആകാത്ത സുലോചന ചേച്ചി പോലും മെമ്പർ ആണ് ഇവുടുത്തെ കോർപറേഷനിൽ, അവരും അഞ്ചു വർഷം നാട്ടിൽ വികസന പ്രവർത്തനങ്ങൾ നടത്തും, പിന്നെയാണോ IAS ഒകെ പഠിച്ച മെമ്പർക്ക് ബുദ്ധിമുട്ട്..., വക്കീൽ കുപ്പായമണിഞ്ഞതിന് ശേഷം ഈ കമമിക്ക് കിട്ടിയ ആദ്യ വക്കാലത്തായിരിക്കാനാണ് സാധ്യത ! പേരെടുക്കാൻ ശ്രീലേഖ മാഡത്തിനെത്തന്നെ കിട്ടിയത് അയാളുടെ ഒരു ഭാഗ്യമായ് കരുതാം നമുക്ക് വരുംനാളുകളിൽ '.., എന്നൊക്കെ പറഞ്ഞു കൊണ്ട് നിരധി ആളുകളാണ് കമന്റുകൾ ഇട്ടിരിക്കുന്നത് . ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട് .

 

ഏതായാലും ഭരണത്തപക്ഷത്തെ എതിരിക്കുന്നത് നല്ലതാണ് പക്ഷെ കൃത്യമായി അവർക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിനെ ചൂണ്ടി കാട്ടുക അല്ലാതെ ഇത്തരത്തിലുള്ള കള്ളത്തരത്തിലൂടെയാവരുത്
വീണ്ടും ഇങ്ങനെ നാണം കെടാൻ ആവരുത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (3 minutes ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (33 minutes ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (35 minutes ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (41 minutes ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (1 hour ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (1 hour ago)

2026ൽ വരാനിരിക്കുന്നത്  (1 hour ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (1 hour ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (1 hour ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (2 hours ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (2 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (3 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (5 hours ago)

വയോധികന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends