'മണ്ടന്‍ ബേബിക്ക് പൊട്ടന്‍മാരായ സൈബര്‍ കമ്മികള്‍ കൂട്ട്'; കെ. സുധാകരനൊപ്പമുള്ളത് സംഘികളല്ല യൂത്ത് കോണ്‍ഗ്രസുകാര്‍; സി.പി എമ്മിന്റെ വ്യാജപ്രചരണങ്ങളിൽ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കെ. സുധാകരന്‍റെ ഫോട്ടോ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പമെന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ കെ സുധാകരന്‍ എം.പി പോയപ്പോഴുള്ള ചിത്രമാണ് ദുരുപയോഗം ചെയ്യുന്നത്. പരിപാടിയോടനുബന്ധിച്ച് ബൈക്ക് റാലിയില്‍ പങ്കെടുത്ത ചീമേനി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് എടുത്ത സെല്‍ഫിയാണിത്. ഇതില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കൊടി തലയില്‍ കെട്ടിയിട്ടുണ്ട്. ഇതിനെ കാവിക്കൊടിയായി തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണം നടക്കുന്നത്.
റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ്
മണ്ടന്‍ ബേബിക്ക് പൊട്ടന്‍മാരായ സൈബര്‍ കമ്മികള്‍ കൂട്ട്.
കോണ്‍ഗ്രസ്സ് കൊടി തലയില്‍ കെട്ടിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരേ നിന്‍റെ പേരോ കമ്യൂണിസ്റ്റ്. കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികള്‍.
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തലയില്‍ അണിഞ്ഞ കോണ്‍ഗ്രസ്സിന്‍്റെ ത്രിവര്‍ണ്ണ പതാകയിലുള്ള കുങ്കുമ നിറത്തെ കാവിയാക്കി ചിത്രീകരിച്ച് പ്രവര്‍ത്തകരുടെ കൂടെ സെല്‍ഫിയെടുത്ത KPCC അദ്ധ്യക്ഷന്‍ ശ്രി കെ സുധാകരനെ സംഘിയാക്കുന്ന പണിയാണ് സൈബര്‍ കമ്മികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
ഉളുപ്പുണ്ടോ സഖാക്കളെ നിങ്ങള്‍ക്ക്. ഇതിനെക്കാളും നല്ലത് മനുഷ്യവിസര്‍ജ്ജ്യം വാരി തിന്നുന്നതാണ്. കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ശ്രി കെ സുധാകരന്‍ MP പോയപ്പോള്‍ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ഓഫീസിന്‍്റെ മുന്നില്‍ വെച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ സംഘികളുടെ കൂടെ കെ സുധാകരന്‍ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.
സെല്‍ഫി എടുത്തത് യൂത്ത് കോണ്‍ഗ്രസ്സ് ചീമേനി മണ്ഡലം യൂത്തിന്‍്റെ പ്രസിഡന്‍്റ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്‍്റായ അനീഷ് ആണ്. കൂടെയുള്ളത് രാഗേഷ്, ജിതിന്‍, സുബിന്‍ ,സുബീഷ് രാഹുല്‍ സ്വരാജ് വിനോദ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സിന്‍്റെ കരുത്തുറ്റ പ്രവര്‍ത്തകര്‍ ആണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശ്രി കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമ്ബോള്‍ CPM നേതാക്കളും സൈബര്‍ കമ്മികളും പ്രചരിപ്പിച്ചത് അദ്ദേഹം BJP യില്‍ പോകും എന്നാണ്. എന്നിട്ട് 95000 വോട്ടിനു മുകളിലാണ് കെ സുധാകരന്‍്റെ ഭൂരിപക്ഷം. നിങ്ങള്‍ക്ക് ഭയമാണ് സുധാകരനെ അതാണ് അദ്ദേഹത്തിന് എതിരെ ഇത്തരം പിതൃശൂന്യ പ്രചരണവുമായി വരുന്നത്. കെ സുധാകരനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അദ്ദേഹത്തിന് CPM ന്‍്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട.
സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്ബില്‍ മത്സരിച്ച് ജയിച്ച് MLAയായ പിണറായി വിജയന്‍്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ല. അതു കൊണ്ട് ഇത്തരം വ്യാജ പ്രചരണം നടത്തുന്ന ഇവറ്റകളെ പരനാറികള്‍ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.
https://www.facebook.com/Malayalivartha






















