ഭക്ഷണം പകുത്തു, ടിവി കണ്ടു... ഒറ്റമുറിയിലെ 10 വര്‍ഷത്തെ ഒളിവ് ജീവിതവും പ്രണയവും.... കേട്ടാൽ കരഞ്ഞു പോകും...

പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച യുവാവിന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഇപ്പോൾ ഇരുവരും പുറംലോകത്ത് എത്തി ആ കഥ പറയുകയാണ് ... റഹിമാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തിൽ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിച്ചതെന്നാണ് റഹിമാൻ പറയുന്നത്. റഹിമാന്റെ വാക്കുകൾ ഇങ്ങനെ
'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു.
പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാൻ കൊടുത്തിരുന്നു.
''ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.' ഇത്രയും വർഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടിയാണിത്. "ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്.
നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല."- റഹ്മാൻ പറഞ്ഞു.
ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തും കൊണ്ടു പോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.'
സജിതയും റഹിമാന്റെ വാക്കുകൾ ശരിവെക്കുന്നു. ഒരിടത്തും റഹീമിനെ കുറ്റപ്പെടുത്തി ഒന്നും സജിത പറയുന്നില്ല ..എന്നാൽ ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. അത് അനുഭവിച്ചവർക്കേ അറിയൂ.. അതേസമയം ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. റഹിമാന്റെ വീട്ടുകാർ അയാളെ കുറ്റപ്പെടുത്തുന്നതും ഉപദ്രവിയ്ക്കുന്നതും മാത്രമായിരുന്നു സങ്കടം..
ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. ബ്രഡും ബിസ്ക്കറ്റും ഒക്കെ ഉണ്ടായിരുന്നു... റൂമിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഭർത്താവ് ജോലിയ്ക്ക് പോകുമ്പോൾ ടി വി ഹെഡ്സെറ്റ് വച്ച് കേൾക്കും.
സാഹചര്യം വരുമ്പോൾ പുറത്തു പോയി ജീവിയ്ക്കാമെന്നു കരുതി ഇതുവരെ ഇരുന്നു.. ... ഇപ്പോൾ എന്റെ വീട്ടുകാർ വിളിച്ചു. സുഖമായി ഇരിക്ക് എന്നൊക്കെ പറഞ്ഞു...
ഇപ്പോള്‍ സമാധാനമായി...ഇനി ജീവിയ്ക്കണം തലയുയർത്തി തന്നെ ... പത്തു വർഷം ഒറ്റമുറിയിൽ കഴിഞ്ഞ സാജിത പറയുന്നു.
https://www.facebook.com/Malayalivartha