കുഞ്ഞ് ജനിച്ചപ്പോൾ ശ്രീനിയെ വിളിച്ചു: അവളുടെ സ്വഭാവം കിട്ടല്ലേ എന്ന് പറഞ്ഞു: പേർളിയുടെ കുഞ്ഞിനെ കാണാൻ പോകാനിരുന്ന ദിവസം അത് സംഭവിച്ചു!!!! നിലയെ കാണാൻ പോകാത്തതെന്തെന്ന ആരാധകരുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി ഗോവിന്ദ് പത്മസൂര്യ

ഒരു സ്വകാര്യ ചാനലിലെ ഡാൻസ് പരിപാടിയുടെ അവതാരകരായി തിളങ്ങിയ രണ്ടുപേരാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും. ഇരുവരുടെയും ഫ്രണ്ട്ഷിപ്പ് ഒന്നടങ്കം ആരാധകർ ഏറ്റെടുത്തിരുന്നു. ഈ ഇടയ്ക്കായിരുന്നു പേളി മാണി പ്രസവിച്ചത്.
പേളിയുടെ പ്രസവവും കുട്ടിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ ഇതാ ജീപി നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് പേളിയുടെയും ശ്രീനിയുടെയും മകളായ നിലയെ കാണാന്‍ പോയോ എന്നത് . ജിപിയുടെ മറുപടി അതിലും രസകരമാണ്.
ആരാധകർ ജിപിയുടെ യൂട്യൂബ് ചാനലിൽ കമന്റിലൂടെ ചോദിച്ചതായിരുന്നു ഈ ചോദ്യങ്ങൾ. ‘ജിപി എന്താണ് പേളിയുടെ നിലയെ കാണാന്‍ പോകാത്തത്. ദിസ് ഈസ് റ്റൂ മച്ച്’ എന്നാണ് ഒരു ആരാധിക എഴുതിയ കമന്റ്. അതെനിക്ക് ഇഷ്ടപ്പെട്ടുവെന്നും അതായത് കാണാന്‍ പോവാത്തതിന്റെ അമര്‍ഷം വരെ കമന്റുകളില്‍ വന്ന് തുടങ്ങിയെന്നുമാണ് ജി പി പറയുന്നത്.
മറ്റൊരു മെസേജ്, കുറേ മാസങ്ങള്‍ കഴിഞ്ഞാണോ പേളി ചേച്ചിയെ കാണാന്‍ പോകുന്നത്. എങ്കില്‍ പേളി ചേച്ചി സന്തോഷം കൊണ്ട് കരയും ഉറപ്പാ. പേളി ചേച്ചിയ്ക്ക് സന്തോഷം വന്നാലും കരയും സങ്കടം വന്നാലും കരയും. ചേച്ചി ഐ ലവ് യു എന്നാണ് ആരാധകർ എഴുതിയിരിക്കുന്നത്.
നിരന്തരം ഇത്തരത്തിലുള്ള മെസേജുകള്‍ ഈ ലോക്ഡൗണില്‍ പോലും വരുന്നതുകൊണ്ട് വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ജി പി. നില ജനിച്ച ദിവസം പേളിയുമായി സംസാരിക്കാന്‍ പറ്റിയില്ല. ഞാന്‍ ശ്രീനിയെയാണ് വിളിച്ചത്. ശ്രീനി എന്നോട് ആദ്യം പറഞ്ഞത് കുഞ്ഞ് പേളിയെ പോലെ തന്നെയാണ് കാണാന്‍.
അവളുടെ അതേ മുടി തന്നെ ആണെന്നുമാണ്. കാണാന്‍ അവളെ പോലെ ഉണ്ടെങ്കിലും സ്വഭാവം കിട്ടാതെ ഇരുന്നാല്‍ മതിയെന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. അന്ന് മുതല്‍ നിലയെ കാണാന്‍ ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയ ശേഷം കാണാന്‍ വരുന്നില്ലേ എന്ന് ചോദിച്ച് പേളി വിളിച്ചിരുന്നു. ആ സമയത്ത് ഷൂട്ടിലായിരുന്നത് കൊണ്ട് എത്ര നോക്കിയിട്ടും ഗ്യാപ്പ് കിട്ടിയില്ല. ഒരു ദിവസം ഞാന്‍ വിളിച്ച് പറഞ്ഞ്, നിലയെ കാണാന്‍ വരികയാണെന്ന്. അവളും സന്തോഷത്തിലായി.
പക്ഷേ മുന്‍കൂട്ടി പറയാത്തത് കൊണ്ട് അവള്‍ക്ക് കുടുംബത്തോടൊപ്പെ പുറത്ത് പോവേണ്ടി വന്നു. ഒരാഴ്ച കഴിഞ്ഞ് കണ്ടാലോ എന്ന് അവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ശരീന്നും പറഞ്ഞു. ആ ആഴ്ച കഴിഞ്ഞപ്പോള്‍ തുടങ്ങിയ ലോക്ഡൗണ്‍ ആണ്. ഒരാഴ്ച കഴിഞ്ഞു, രണ്ടാഴ്ച കഴിഞ്ഞു, ഇതെപ്പോ തീരുമെന്ന് അറിയില്ല.
ഒരു ദിവസം പേളിയുമായി സംസാരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, പേളി.. നിലയെ കാണുക എന്നത് എന്റെ ആഗ്രഹം മാത്രമല്ല, അതൊരു സാമൂഹ്യ പ്രതിബദ്ധത കൂടിയാണെന്ന്. ഞാന്‍ എന്ത് കൊണ്ട് കാണാന്‍ പോയില്ല എന്നത് വലിയൊരു കുറ്റമായി മാറിയിരിക്കുകയാണ്.
എന്നിട്ട് വളരെ അപ്രതീക്ഷിതമായി അവള്‍ ചെയ്തത് എന്താണെന്ന് വെച്ചാല്‍, വാട്സാപ്പില്‍ വീഡിയോ കോള്‍ ഓണ്‍ ആക്കി നിലയെ കാണിച്ചിട്ട് ഒരു സ്‌ക്രീന്‍ഷോട്ട് എടുത്തോളാന്‍ പറഞ്ഞു. ഞാനത് ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷമായിരുന്നു. അപ്പോഴെടുത്ത സ്‌ക്രീന്‍ഷോട്ട് ജിപി കാണിച്ചിരുന്നു.
നിലയെ കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യമില്ല. കാരണം ഞാന്‍ ഒരുപാട് യാത്ര ചെയ്യുന്ന വ്യക്തിയാണ്. കുഞ്ഞുവാവ അല്ലേ, കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ആയതിന് ശേഷമേ അങ്ങോട്ട് പോവുകയുള്ളു. നിലയെ കാണാന്‍ പോകാന്‍ തീരുമാനിച്ച അന്ന് വസ്ത്രങ്ങളും കളിപ്പാട്ടവും വാങ്ങിയിരുന്നു. അതിപ്പോ കൊടുക്കാന്‍ പറ്റില്ല,
പേളി ലേശം വലുതായാല്‍ അവള്‍ക്കത് കളിക്കാന്‍ കൊടുക്കാം. ഇനിയിപ്പോള്‍ പോകുമ്പോള്‍ എന്ത് സമ്മാനമാണ് നിലയ്ക്ക് കൊടുക്കുക എന്ന കാര്യമാണ് താന്‍ ആലോചിക്കുന്നതെന്നും പറഞ്ഞാണ് ജിപി വീഡിയോയിൽ പറഞ്ഞിരിക്കുന്നു . ജിപിയുടെ മറുപടികേട്ടപ്പോൾ ആരാധകർക്കും സന്തോഷമായി.
https://www.facebook.com/Malayalivartha