അറസ്റ്റിനെ ഭയന്ന് ഡല്‍ഹിയിലിരിക്കുന്ന ഒരാളല്ല ഞാന്‍... സീറ്റൊന്നു പോയി; പാര്‍ട്ടി അടിത്തറയില്‍ യാതൊരു വിള്ളലുമുണ്ടായിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അടിത്തറയില്‍ യാതൊരു വിള്ളലുമുണ്ടായിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അറസ്റ്റിനെ ഭയന്ന് ഡല്‍ഹിയിലിരിക്കുന്ന ഒരാളല്ല ഞാന്‍. കേരളത്തിലെ കാര്യം അന്വേഷിക്കാന്‍ ദേശീയ നേതൃത്വം ഒരു കമീഷനെയും നിയോഗിച്ചിട്ടില്ല. വ്യാജവാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. സിന്‍ഡിക്കേറ്റിന്റെ വാര്‍ത്തകളാണ് എല്ലാ ദിവസവും വരുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ ചെന്നുവെന്നത് വാര്‍ത്തയാക്കുന്ന ചാനലുകളുടെയും പത്രങ്ങളുടെയും ഗതികേട് ആലോചിച്ചിട്ട് സങ്കടം തോന്നുന്നതായും രണ്ട് മൂന്ന് ദിവസത്തെ ആയുസ്സിന് അപ്പുറം കള്ളവാര്‍ത്തകള്‍ക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് മൊഴി എതിരാണല്ലോ ചോദ്യത്തിന്, നിങ്ങള് കാശു കൊടുത്ത് ആരുടെയെങ്കിലും മൊഴിയുണ്ടാക്കുന്നതിന് ഞാനെന്തു ചെയ്യാനാ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.
സീറ്റൊന്ന് പോയി, പക്ഷേ അടിത്തറയില്‍ വിള്ളലുണ്ടായിട്ടില്ല. തനിക്കെതിരെ ഗൂഢാലോചന നടത്തിയ പ്രസീതയും സി.പി.എം നേതാവ് പി. ജയരാജനും കൂടിക്കാഴ്ച നടത്തിയെന്ന തന്റെ ആരോപണം ജയരാജന്‍ നിഷേധിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം ഞങ്ങളുടെ വോട്ടുബാങ്ക് എവിടെയാണ് നില്‍ക്കുന്നത്. ഞങ്ങളുടെ അടിത്തറയില്‍ ഒരു വിള്ളലുമുണ്ടായിട്ടില്ല. സീറ്റൊന്നു പോയി. അതിനെ സംബന്ധിച്ച് ഞങ്ങള്‍ ആവശ്യമായ നടപടികള്‍ എടുക്കും. ആഫ്റ്റര്‍ നെഹ്‌റു ഇ.എം.എസ് എന്നല്ലേ സി.പി.എം പറഞ്ഞത്. ഇപ്പോള്‍ എവിടെയെത്തി. എത്ര സീറ്റുണ്ട് ലോക്‌സഭയില്‍? അതുകൊണ്ട് ആ വര്‍ത്തമാനത്തിലൊന്നും കാര്യമില്ല. ബംഗാളില്‍ ഒരു സീറ്റു പോലും സി.പി.എമ്മിന് കിട്ടിയില്ല. ഒറ്റൊരു സീറ്റു നിങ്ങള്‍ക്കുണ്ടായിരുന്നില്ല. 35 കൊല്ലം നിങ്ങള്‍ ഭരിച്ച സംസ്ഥാനമാണ്. നിങ്ങളുടെ പാര്‍ട്ടി അവിടെ വട്ടപ്പൂജ്യമായി. സീതാറാം യെച്ചൂരിക്ക് ഒരു വേവലാതിയുമില്ലേ?' സുരേന്ദ്രന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha