പ്ലൈവുഡ് ഫാക്ടറിയിലെ 39 തൊഴിലാളികള്‍ക്ക് കോവിഡ് പോസിറ്റീവ്; രോഗികള്‍ക്കൊപ്പം കോവിഡ് നെഗറ്റീവായ തൊഴിലാളികളുടെയും താമസം... അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം

കരവാളൂര്‍ പഞ്ചായത്തിലെ കുഞ്ചാണ്ടിമുക്കിലുള്ള സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരോടൊപ്പം കോവിഡ് നെഗറ്റിവായ നിരവധി തൊഴിലാളികളും ഇപ്പോൾ താമസമുണ്ട്.
ഇവരാണ് ഭക്ഷണം പാചകം ചെയ്ത് രോഗികള്‍ക്ക് നല്‍കുന്നതും ശുശ്രൂക്ഷിക്കുന്നതും. ഇവര്‍ക്കും രോഗം പടരുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍, അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
രോഗികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡി.സി.സികളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടതാണ്. രോഗികളായ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചില്ലെങ്കില്‍ ഇവരുടെ പാര്പ്പിടകേന്ദ്രമൊട്ടാകെ പ്രോട്ടോകോള്‍ പ്രകാരം ഡി.സി.സി ആയി മാറ്റുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. അധികൃതര്‍ ഇക്കാര്യം ഗൗരത്തില്‍ എടുത്തിട്ടില്ല എന്നും പരാതിയും ഉണ്ട്.
ആക്ഷേപം ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളിയുടെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്താന്‍ തീരുമാനിച്ചു. ഒരിടത്ത് മാത്രം ഇത്രയും പേര്‍ക്ക് രോഗമായതോടെ ദീര്‍ഘനാളായി ട്രിപ്ള്‍ ലോക്ഡൗണിലായിരുന്ന കരവാളൂര്‍ പഞ്ചായത്ത് വീണ്ടും ആശങ്കയിലായിരിക്കുകയാണ്. എന്നാൽ, ട്രിപ്ള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇനിയും നീളുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും കച്ചവടക്കാരും.
https://www.facebook.com/Malayalivartha