Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും


കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...

കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...

08 JANUARY 2026 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

സങ്കടക്കാഴ്ചയായി... ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം..

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി ട്രംപ്

ഇന്ത്യയുടെ പ്രതിരോധ വാങ്ങലുകളും വ്യാപാര പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ.. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന് ട്രംപ്..താരിഫുകളുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തനാണെന്ന് ട്രംപ്..

ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് അത്യാധുനിക സ്റ്റെൽത്ത് അന്തർവാഹിനികളുമായി റഷ്യൻ കരുത്ത് സമുദ്രമധ്യത്തിൽ അണിനിരന്നു. ഇത് വെറുമൊരു നാവിക വിന്യാസമല്ല, മറിച്ച് അമേരിക്കൻ അഹങ്കാരത്തിന് റഷ്യ നൽകുന്ന പരസ്യമായ പ്രഹരമാണ്. ഇന്നലെ നേർക്കുനേർ വന്നിരിക്കുകയാണ് അമേരിക്കയും റഷ്യയും . കടലിൽ മണിക്കൂറുകൾ നീണ്ടുനിന്ന ആക്രമണവും ചെറുത്തുനിൽപ്പും . രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍, റഷ്യന്‍ പതാകയുള്ള വെനസ്വേലയുമായി ബന്ധമുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു.

 

കപ്പലായ 'മരിനേര' (പഴയ പേര്: ബെല്ല-1) ആണ് അതിസാഹസികമായ നീക്കത്തിലൂടെ യുഎസ് കോസ്റ്റ് ഗാര്‍ഡും സൈന്യവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.അറ്റ്ലാന്റിക്കിന്റെ വടക്കന്‍ മേഖലയില്‍ വെച്ചായിരുന്നു അമേരിക്കയുടെ 'കമാന്‍ഡോ മോഡല്‍' നീക്കം. റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം, അമേരിക്കയുടെ MH-6 ലിറ്റില്‍ ബേര്‍ഡ് ഹെലികോപ്റ്ററുകള്‍കപ്പലിന് മുകളില്‍ വട്ടമിട്ടു പറന്നതായും പ്രത്യേക സേന കപ്പലിലേക്ക് ഇറങ്ങിയതായും സൂചനയുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണ കടത്തിയെന്നാരോപിച്ചാണ് നടപടി.ഐസ്ലന്‍ഡിന് 124 മൈല്‍ തെക്ക്,

വടക്കന്‍ സ്‌കോട്ട്ലന്‍ഡിന് അടുത്തുവെച്ചാണ് കപ്പല്‍ പിടികൂടിയത്. ഇറാനില്‍ നിന്ന് വെനസ്വേലയിലേക്ക് അസംസ്‌കൃത എണ്ണ കൊണ്ടുപോയിരുന്ന ഈ കപ്പല്‍, അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ 'ബെല്ല-1' എന്നറിയപ്പെട്ടിരുന്ന കപ്പല്‍, അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടാന്‍ ശ്രമിച്ചതോടെ പേര് 'മരിനേര' എന്നാക്കി മാറ്റുകയും റഷ്യന്‍ കപ്പലായി രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ കപ്പലിന്റെ വശത്ത് ജീവനക്കാര്‍ തന്നെ റഷ്യന്‍ പതാക പെയിന്റ് ചെയ്തിരുന്നു.

 

അമേരിക്കന്‍ സേന കപ്പല്‍ വളയുമ്പോള്‍ ഒരു റഷ്യന്‍ അന്തര്‍വാഹിനിയും മറ്റ് യുദ്ധക്കപ്പലുകളും തൊട്ടടുത്ത പ്രദേശത്ത് ഉണ്ടായിരുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിന് ഇടയാക്കുമോ എന്ന ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് കപ്പലിനെ സ്വതന്ത്രമാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.റഷ്യ–യുഎസ് സേനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി വിവരമില്ല.വെനസ്വേലയ്‌ക്കെതിരായ ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായാണ് ഈ നടപടി.കഴിഞ്ഞ ആഴ്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം.

 

വെനസ്വേലയിലേക്കും പുറത്തേക്കുമുള്ള എണ്ണക്കപ്പലുകള്‍ തടയുന്ന ഉപരോധം ശക്തമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.നിലവില്‍ പിടിച്ചെടുത്ത കപ്പല്‍ യുഎസ് നിയന്ത്രണത്തിലാണെന്നും ഇത് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെയും നീതിന്യായ വകുപ്പിന്റെയും നടപടികളുടെ ഭാഗമാണെന്നും അമേരിക്കന്‍ യൂറോപ്യന്‍ കമാന്‍ഡ് അറിയിച്ചു.നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ വെനസ്വേലയിലേക്കും പുറത്തേക്കുമുള്ള എല്ലാ എണ്ണക്കപ്പലുകള്‍ക്കും ട്രംപ് സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടക്കാന്‍ 16 ഓളം വമ്പന്‍ ടാങ്കറുകള്‍ 'ഡാര്‍ക്ക് മോഡില്‍' (സിഗ്നലുകള്‍ ഓഫാക്കി) രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

 

മഡുറോയുടെ പിന്‍ഗാമി ഡെല്‍സി റോഡ്രിഗസ് ഇതിനെ 'കടല്‍ക്കൊള്ള' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ നാവികസേനയെ കബളിപ്പിക്കാന്‍ കപ്പലുകള്‍ വ്യാജ ലൊക്കേഷന്‍ സിഗ്നലുകള്‍ നല്‍കുന്നതായും (Spoofing) റിപ്പോര്‍ട്ടുകളുണ്ട്.വെനസ്വേലയിൽ രഹസ്യ എണ്ണക്കടത്തിനെത്തുന്ന ടാങ്കറുകളെ പിടിച്ചെടുക്കുമെന്ന് യു.എസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. രണ്ട് ടാങ്കറുകൾ പിടികൂടി. ഡിസംബർ 20ന് വെനസ്വേലയിലേക്ക് വരുംവഴി കരീബിയൻ കടലിൽവച്ച് ബെല്ലയെ പിടിച്ചെടുക്കാൻ ശ്രമിച്ചു. കപ്പൽ അറ്റ്‌ലാന്റിക്കിലേക്ക് രക്ഷപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും  (4 minutes ago)

ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു  (17 minutes ago)

തൃശൂരിൽ രണ്ടു മരണം  (29 minutes ago)

മാധവ് ഗാഡ്ഗിലിൻറെ സംസ്കാരം പൂനെയിൽ നടന്നു...  (41 minutes ago)

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവം.. പ്രതി പിടിയിൽ  (48 minutes ago)

കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു...  (1 hour ago)

ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി  (1 hour ago)

നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഉപ്പ ഇനി മടങ്ങി വരില്ലെന്നറിയാതെ ....  (2 hours ago)

ഫെബ്രുവരി 5 നാണ് ഫൈനൽ...  (2 hours ago)

ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ  (2 hours ago)

എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും  (3 hours ago)

ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും  (3 hours ago)

ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്  (9 hours ago)

'കുട്ടുമാ കുട്ടു' വീഡിയോയുമായി ബേസിലും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും  (10 hours ago)

Malayali Vartha Recommends