വീടിനുള്ളിൽ ഒന്നരവയസ്സുകാരി മൂത്രമൊഴിച്ചതിന് ശിക്ഷ.. അച്ഛന്റെ കണ്ണില്ലാ ക്രൂരത! വിറകെടുത്ത് ആക്രമണം..

കേരളത്തിൽ നിന്നും മനുഷ്യ മനസാസക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിനോട് ഒരിക്കലും ഒരച്ഛൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് ഇയാൾ ചെയ്തിരിക്കുന്നത്.
കുഞ്ഞ് വീടിനുള്ളിൽ മൂത്രമൊഴിച്ച കുറ്റത്തിതിന് ഒരു വയസുകാരിയെ രണ്ടാനച്ഛൻ വിറകു കൊള്ളി കൊണ്ട് അടിച്ച് മാരകമായി പരുക്കേൽപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോത്താണ് സംഭവം നടന്നത്. കുഞ്ഞിന്റെ ഇടതു തോളിനും കൈയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.
ചുണ്ടിലും മുഖത്തും നീരുവന്ന അവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത്. പരുക്കേറ്റ കുഞ്ഞിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ മർദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ മുത്തശ്ശി കുഞ്ഞിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റിട്ട് രണ്ട് ദിവസം പിന്നിട്ടിരുന്നു. മുഖത്തും ശരീരത്തും മർദനമേറ്റതിന്റെ പാടുകളും കണ്ടെത്തി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് മാതാവ് രമ്യ എന്നിവരെ കേളകം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.
കുഞ്ഞിനെ മർദിക്കുന്നത് കണ്ടിട്ടും തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരെെും കേസെടുത്തത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകൾ അഞ്ജനയാണ് രതീഷിന്റെ ക്രൂര മർദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്.
രണ്ട് ദിവസം ഫോണിൽ ബന്ധപ്പെട്ടിട്ടും കുഞ്ഞിന്റെ വിവരം ലഭിക്കാതെ വന്നപ്പോൾ മുത്തശ്ശി അന്വേഷിച്ചു ചെല്ലുകയായിരുന്നു. അപ്പോഴാണ് പരിക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പരിക്ക് ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
കേസിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താൻ പൊലീസിനു നിർദേശം നല്‍കി. മൂന്നാഴ്ച മുൻപാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്.
സമാനമായ സംഭവം ഒഡീഷയിലും നടന്നിരുന്നു. മധ്യവയസ്ക്കന്‍ തന്‍റെ മൂന്നു വയസ്സുള്ള മകളെ കൊന്ന് ജീവനൊടുക്കുകയാണ് ചെയ്തത്. ഒഡീഷയിലെ സമ്പല്‍പുര്‍ ജില്ലയിലെ ജോട്ടുകബല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
56കാരനായ സുകു കുജൂര്‍ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. കോവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍. ആക്രമണത്തില്‍ ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ മകനെ ഇയാള്‍ ആക്രമിക്കാതെ വെറുതെവിട്ടു.
ജൂണ്‍ അഞ്ചിനാണ് കൂലിപ്പണിക്കാരനായ സുകുവിന് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഭാര്യയുമായും അഞ്ച് മക്കളുമായും സമ്പര്‍ക്കമുണ്ടാകാതെ വീട്ടിലെ ഒരു മുറിയില്‍ കഴിയുകയായിരുന്നു.
സംഭവ ദിവസം രാത്രി ഇയാള്‍ക്കുള്ള ഭക്ഷണം ഭാര്യ മുറിയുടെ വാതിലിന് മുന്നില്‍ കൊണ്ടുവച്ചിരുന്നു. ഇത് കഴിച്ച ശേഷം അര്‍ധരാത്രിയോടെ മുറിക്ക് പുറത്തിറങ്ങിയ ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും പെണ്‍മക്കളെയും ആക്രമിക്കുകയായിരുന്നു.
അതിനിടെ ഭാര്യ ഒരു കുട്ടിയേയും എടുത്ത് ഓടി പുറത്തിറങ്ങുകയും വിവരം ഗ്രാമീണരെ അറിയിക്കുകയുമായിരുന്നു. ആദ്യം തന്റെ മൂന്ന് വയസ്സുള്ള മകള്‍ സലീമ കുജൂറിനെ വലിയ കത്തികൊണ്ട് കൊലപ്പെടുത്തി. തുടര്‍ന്ന് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും ആക്രമിച്ചു.
സംഭവം ഗ്രാമീണരെ അറിയിച്ചതോടെ ആളുകള്‍ ഇയാളെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ശേഷം പൊലീസില്‍ വിവരം അറിയിച്ചു.പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികൊണ്ട് കഴുത്ത് മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു സുകു കുജൂറെന്ന് ഗോവിന്ദ്പൂര്‍ പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് ഇതിന് മുമ്പ് തന്നെ ആക്രമിക്കുകയോ മര്‍ദിക്കുകയോ ചെയ്തിട്ടില്ലെന്നും മദ്യപാന സ്വഭാവം ഇല്ലായിരുന്നെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha