പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു; രാവിലെ വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി, കൊല്ലപ്പെട്ട ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് അക്രമത്തില്‍ ഗുരുതര പരിക്ക്
പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. കൊല്ലപ്പെട്ട ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് അക്രമത്തില്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് അയൽവാസികൾ പറയുകയുണ്ടായി. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി കത്തി കൊണ്ട് പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കാരണമായി കരുതുന്നത്.
അതോടൊപ്പം തന്നെ കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവിലെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്. പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാർ ഓടിച്ച് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണ്.
https://www.facebook.com/Malayalivartha