Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ദേശീയ മത്സരപരീക്ഷകളിൽ മികവിൽ ഓടിക്കയറി പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള കുട്ടികൾ; ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി

19 JUNE 2021 07:46 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് അഭിമാനമായി സർക്കാർ നടത്തുന്ന പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്റർ. സെന്ററിൽ നിന്ന് പരിശീലനം നേടിയ നാല് കുട്ടികൾക്കാണ് രാജ്യത്തെ വിവിധ ഐഐടികളിൽ പ്രവേശനം ലഭിച്ചത്. ഐഐടി പ്രവേശനം നേടിയ നുസൈബത് ടിപി, പ്രിയ കാവേരി, അന്നാ മരിയ, ജസീം, ചീഫ് ധനസ് മാത്തമാറ്റിക്സും തിരൂർ ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ വിനോദ് കുമാർ എന്നിവരെ പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

2017 ലാണ് കോഴിക്കോട് പേരാമ്പ്രയിൽ കരിയർ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത്. അന്നത്തെ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ ആണ് സെന്റർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ സർക്കാർ കരിയർ ഗൈഡൻസ് സെന്റർ ആണ് പേരാമ്പ്രയിലേത്. സെന്ററിന്റെ ധനുഷ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികളാണ് പരിശീലനത്തിന് ചേർന്നത്.

അഞ്ച് വിഷയങ്ങളിൽ ആണ് പരിശീലനം. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസ്, ഇംഗ്ലീഷ്,എകണോമിക്സ് എന്നിവയിൽ ആണ് പരിശീലനം നൽകുന്നത്. ഒരു വിഷയത്തിൽ 40 കുട്ടികൾ വീതം മൊത്തം 200 വിദ്യാർത്ഥികളാണ് സെന്ററിൽ പരിശീലനം നേടിയത്. കരിയർ ഗൈഡൻസ്, മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായിരുന്നു.

സെന്ററിൽ നിന്ന് ജാം(JAM )പ്രവേശന പരീക്ഷ എഴുതിയ 19 പേർ പാസായി. ഇതിൽ ഉയർന്ന റാങ്കിലുള്ള നാല് പേർക്കാണ് ഐഐടി പ്രവേശനം ലഭിച്ചത്. ബാക്കിയുള്ളവർ എൻഐടി,ഐസർ തുടങ്ങിയവയിൽ പ്രവേശനം കാത്തിരിക്കുകയാണ്.

പൂർണ്ണമായും സൗജന്യമായാണ് ഈ സർക്കാർ സെന്ററിൽ പരിശീലനം നൽകുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ വഴിയായിരുന്നു പരിശീലനം. ഐഐടി - മദ്രാസ്,പാലക്കാട്, ഹൈദരാബാദ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് പൂനെ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി തുടങ്ങി രാജ്യാന്തര പ്രശസ്തിയുള്ള നിരവധി സ്ഥാപനങ്ങളിലെ ഫാക്കൽറ്റികൾ വിദ്യാർഥികളുമായി ഓൺലൈൻ ആശയവിനിമയം നടത്തി. ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ പി ജി സീറ്റുകളിൽ മലയാളി പ്രതിനിധ്യം വർദ്ധിപ്പിക്കുന്നതിന് എൽഡിഎഫ് സർക്കാരിന്റെ ഈ പദ്ധതിയിലൂടെ കഴിഞ്ഞിരിക്കുകയാണ്.പേരാമ്പ്ര മാതൃകയിൽ കൂടുതൽ ജില്ലകളിൽ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ മുഖേന ധനുഷ് പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends