പാലക്കാട് നിന്ന് രണ്ടുവർഷം മുൻപ് കാണാതായ 14കാരിയെ മധുരയില്‍ കണ്ടെത്തി.... കണ്ടെത്തുമ്പോൾ പെൺകുട്ടിയുടെ കൂടെ നാലുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞും... സംസ്ഥാനത്ത് കാണാതാവുന്നവരുടെ എണ്ണത്തിൽ പാലക്കാട് ജില്ല മുൻപന്തിയിൽ ...സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണം എന്ത് ?

പാലക്കാട് നിന്ന് രണ്ടുവർഷം മുൻപ് കാണാതായ 14കാരിയെ മധുരയില്‍ കണ്ടെത്തി. കണ്ടെത്തുമ്പോൾ പെൺകുട്ടിയുടെ കൂടെ നാലുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞും ഉണ്ടായിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്
നാലു മാസം പ്രായമായ പെണ്‍കുഞ്ഞിനൊപ്പം മധുരയിലെ വാടകവീട്ടില്‍ നിന്നാണ് വ്യാഴാഴ്ച പെണ്‍കുട്ടിയെ ജില്ല ക്രൈംബ്രാഞ്ച് മിസ്സിങ് സ്ക്വാഡ് കണ്ടെത്തിയത്. പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി തിരച്ചില്‍ വിപുലമാക്കിയതായി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. ജോണ്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ യുവാവിനെതിരെ ക്രൈംബ്രാഞ്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്തു
2019ൽ കൊഴിഞ്ഞാംപാറയിൽ നിന്ന് കാണാതായ പതിന്നാല് വയസുകാരിയെയാണ് മധുരയ്ക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. വാടകവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിക്കൊപ്പം നാല് മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു.
അമ്മയ്ക്കൊപ്പം നേരത്തെ ജോലിയെടുത്തിരുന്ന ശെൽവകുമാറിനൊപ്പമാണ് താൻ നാടുവിട്ടതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയെ വെള്ളിയാഴ്ച കൊഴിഞ്ഞാമ്പാറയില്‍ എത്തിച്ചു. മധുരക്ക് സമീപമുള്ള ശേകനൂറണിയിലെ വാടകവീട്ടില്‍ ഭാര്യാഭര്ത്താക്കന്മാരായി കഴിഞ്ഞുവരുകയായിരുന്നു ഇവര്‍.
നെന്മാറ സംഭവത്തിന്റ പശ്ചാത്തലത്തിൽ കാണാതായവരെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തിയത്. തുടക്കത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിച്ച കേസ് ഒരുവിവരവും കിട്ടാതെവന്നതോടെ ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ സഹായത്തോടെ ശാസ്ത്രീയ വിവരങ്ങളുടെ സഹായത്താലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പാലക്കാട്ടെത്തിച്ച പെണ്‍കുട്ടിയെയും കൈക്കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി .അമ്മയ്ക്കൊപ്പം ജോലിയെടുത്തിരുന്ന പരിചയമാണ് പെൺകുട്ടിയെയും ശെൽവകുമാറിനെയും അടുപ്പിച്ചത്.
മധുരയില്‍ ജോലി ചെയ്യുന്ന യുവാവിെന്റ സഹോദരന്റെ സഹായത്താലാണ് ഇരുവരും ഇവിടെ കഴിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കാണാതാവുന്നവരുടെ എണ്ണത്തിൽ പാലക്കാട് ജില്ലയാണ് മുന്നിലെന്നാണ് പൊലീസിന്റെ കണക്കുകളിൽ പറയുന്നത്. ഇതേതുർന്ന് പ്രത്യേക സംഘം പഴയ കേസുകളിൽ ഉൾപ്പെടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം പഴയ കേസുകളില്‍ ഉള്‍പ്പെടെ ഊര്‍ജിത അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി സി. ജോണ്‍, എ.എസ്.ഐ ജോണ്സണ്, എസ്.സി.പി.ഒമാരായ പ്രവീണ്‍കുമാര്‍, സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പ്രണയ നൈരാശ്യത്തിന്റെയും തുടർന്നുള്ള കൊലപാതകത്തിന്റെയും കഥകൾ ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.. സ്വന്തം വീട്ടിൽനിന്നു കഷ്ടിച്ചു 100 മീറ്റർ മാത്രം അകലെയുള്ള വീട്ടിലെ ഒറ്റമുറിയിൽ ആരുമറിയാതെ 10 വർഷക്കാലം ഒളിച്ചു താമസിച്ച റഹ്മാൻ -സജിത ദമ്പതികളുടെ കഥ നമ്മൾ കേട്ടതാണ്. ഇവിടെ പക്ഷെ , ആദ്യകേൾവിയിൽ ആർക്കും വിശ്വസിക്കാനാവാത്ത രഹസ്യജീവിതമായിരുന്നു അവരുടേതെങ്കിലും രണ്ടുപേരും പ്രതിസന്ധികളിൽ പിടിച്ചു നിന്നതായാണ് റിപ്പോർട്ടുകൾ
എന്നാൽ പലപ്പോഴും ഇത്തരം പ്രണയവും ഒളിച്ചോട്ടവും കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിക്കുന്ന സംഭവങ്ങൾ നിരവധിയാണ്
മലപ്പുറം പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21കാരിയെ യുവാവ് കുത്തിക്കൊന്നതാണ് ഒടുവിലത്തെ സംഭവം.പെരിന്തൽമണ്ണ എളാട് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയെ (13) പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
പ്രതിയായ വിനീഷ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യ പ്രണയാഭ്യർഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് അടുത്തകാലത്തായി ഇത്തരത്തിൽ അരഡസനോളം പെൺകുട്ടികളാണ് പ്രണയക്കുരുതിക്ക് ഇരയായത്
പ്രണയം നിരസിച്ചതിന് പെട്രോൾ ഒഴിച്ച ജീവനെടുക്കുന്ന സംഭവം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട കടമ്മനിട്ടയിലായിരുന്നു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സജിലെന്ന യുവാവ് വൈകുന്നേരം ഏഴു മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം വിളിച്ചു വരുത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് റേഡിയോളജി വിദ്യാർത്ഥിനിയായ റാന്നി അയിരൂർ സ്വദേശിനി കവിത വിജയകുമാർ ( എന്ന പതിനെട്ടുകാരി തിരുവല്ല ചിലങ്ക ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിരുദ വിദ്യാർഥി തിരുവല്ല കടപ്പറ കുമ്പനാട് സ്വദേശി പതിനെട്ടുകാരനായ അജിൻ റെജി മാത്യു അറസ്റ്റിലായി.
വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരി സൗമ്യയും സഹപ്രവർത്തകന്റെ പ്രണയപ്പകയ്ക്ക് ഇരയാവുകയായിരുന്നു.. . സൗമ്യയെ കാറിടിച്ച് വീഴ്ത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പൊള്ളലേറ്റ അജാസും മരണത്തിന് കീഴടങ്ങി.
ഇരവിപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു .വീടിന്റെ ഓടിളക്കി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വർക്കല സ്വദേശി ഷിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രണയത്തിൽ നിന്ന് പെൺകുട്ടി പിൻമാറിയതിന്റെ പക തീർത്തതാണ് വെള്ളറട കാരക്കോണം സ്വദേശി അഷിതയുടെയും കാരക്കോണം സ്വദേശി അനുവിന്റേയും മരണത്തിലേയ്ക്ക് വഴി തെളിച്ചത് . അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഓട്ടോ ഡ്രൈവറായിരുന്ന അനുവും സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.
കൊച്ചി മരടിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർത്ഥിനി കലൂർ താന്നിപ്പളളി വീട്ടിൽ ഗോപികയെ കൊലപ്പെടുത്തി വാൽപ്പാറയിലെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു.പ്രേമബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യമായിരുന്നു കാരണം. കാമുകൻ വെട്ടൂർ സ്വദേശി സഫർഷായെ (26) തമിഴ്നാട് ഷേക്കൽമുടി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയ അക്രമണങ്ങൾ പോലുള്ള ഇത്തരം സംഭവങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നത് ഗൗരവകരമായ സംഗതിയായി തന്നെ എടുക്കേണ്ടതാണ് . രക്ഷകർത്താക്കളും കുഞ്ഞുങ്ങളും തമ്മിൽ ആരോഗ്യകരമായ ആശയവിനിമയം ഉണ്ടാകണം. ഒരു ചെറിയ കാര്യം പോലും മാതാപിതാക്കളോട് പറയാൻ അവരെ പാകപ്പെടുത്തിയെടുക്കണം. അവരെ നമ്മൾ ശ്രദ്ധിക്കുന്നു എന്ന തോന്നൽ ഉണ്ടാകണം.
പല സംഭവങ്ങളെയും സ്മാർട്ട് ഫോൺ വില്ലനാക്കി ചിത്രീകരിക്കപ്പെടുകയാണ്. യഥാർത്ഥത്തിൽ സാങ്കേതിക വിദ്യ മാത്രമല്ല കുറ്റക്കാരൻ.സാങ്കേതിക വിദ്യയെ നമുക്ക് ഒഴിച്ച് നിറുത്താൻ കഴിയില്ല. പക്ഷേ, ഒരു നിയന്ത്രണം എല്ലാ കാര്യത്തിലും ഉണ്ടാകേണ്ടതുണ്ട്. സമ്പൂർണ സാക്ഷരത എന്നതിനോടൊപ്പം 'പ്രണയ സാക്ഷരത' സമൂഹത്തിൽ ഉണ്ടാകണം. ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങൾ പരിഗണന വിധേയമാക്കണം. പുതു തലമുറയുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
https://www.facebook.com/Malayalivartha
























