Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

28 FEBRUARY 2026 10:42 PM IST
മലയാളി വാര്‍ത്ത

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് നിസ്സാര പരിക്കുകള്‍ ഏറ്റതായി റിപ്പോര്‍ട്ട്. അധികൃതര്‍ അറിയിച്ചു. പാസഞ്ചര്‍ കെട്ടിടത്തിന് പരിമിതമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും കുവൈത്തിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യോഗിക വക്താവ് അബ്ദുല്ല അല്‍രാജ്ഹി അറിയിച്ചു. സംഭവം കൈകാര്യം ചെയ്തതായും സ്ഥലം സുരക്ഷിതമാക്കിയതായും അംഗീകൃത അടിയന്തര നടപടിക്രമങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിലയിരുത്തല്‍, ചികിത്സ, പ്രവര്‍ത്തന പുനഃക്രമീകരണം എന്നിവ നിലവില്‍ നടക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. സാഹചര്യം രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതോറിറ്റി സ്ഥിരീകരിച്ചു. എന്തെങ്കിലും അപ്‌ഡേറ്റുകള്‍ ലഭ്യമാകുമ്പോള്‍ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

അതേസമയം കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ മിസൈലുകള്‍ പ്രധിരോധിച്ചതായി കുവൈത്ത് ആര്‍മി അറിയിച്ചിരുന്നു. കുവൈത്തിന്റെ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഭാഗമായി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ മിസൈലുകളെ പ്രതിരോധിച്ചിട്ടുണ്ടെന്ന് കുവൈത്ത് സായുധ സേനയുടെ ജനറല്‍ കമാന്‍ഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ തേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ അവഗണിക്കാനും ജനറല്‍ കമാന്‍ഡ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

 

പശ്ചിമേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയസുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് കുവൈത്തിലെ വ്യോമപാത താല്‍ക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. വിമാന കമ്പനികളുടെയും യാത്രക്കാരുടെയും സുരക്ഷയും കുവൈത്ത് എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങളുടെയും സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികള്‍ പ്രാദേശികവും അന്താരാഷ്ട്രവുമായ ഏജന്‍സികളുമായി സഹകരിച്ച് 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വിവരങ്ങള്‍ ലഭിക്കുന്നതുമുതല്‍ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (17 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (29 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

Malayali Vartha Recommends