ആരാധനാലയങ്ങള്‍ അടച്ചിടുക സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല... ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ച

ലോക്ക് ഡൗണ്‍ മൂലം ഒന്നരമാസക്കാലമായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇക്കാര്യം ഉന്നയിച്ച് മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നല്ല രീതിയില്‍ രോഗവ്യാപനത്തോത് കുറഞ്ഞുവരുന്നുണ്ട്. അടുത്ത ബുധനാഴ്ചവരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍.
ചൊവ്വാഴ്ച അവലോകനത്തിന് ശേഷം തീരുമാനമെടുക്കും. ആരാധനാലയങ്ങള്‍ അടച്ചിടുക സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല. പലതിനും നിര്‍ബന്ധിതരായതാണ്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും സിനിമാ,സീരിയല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതും അന്ന് തീരുമാനിക്കും. ബ്യൂട്ടി പാര്‍ലറുകള്‍ക്ക് പ്രവര്‍ത്താനാനുമതിയില്ലെങ്കിലും അതിനോട് ചേര്‍ന്നുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കാം.
കൊവാക്‌സിന്‍ ക്ഷാമമുള്ളതിനാല്‍ രണ്ടാം ഡോസ് എടുക്കാനാകാത്ത സ്ഥിതിയുണ്ട്. ഒന്നുരണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha
























