പൊലീസ് വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട കൗമാരക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍, പൊലീസ് നടപടികളെ ഭയന്നായിരിക്കാം ആത്മഹത്യയെന്ന് സൂചന

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കുന്നത്തൂര്‍മേടില്‍ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ട പതിനേഴുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നും, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പിടികൂടിയതായും പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ച ബൈക്കിലായിരുന്നു മൂവര്‍ സംഘം സഞ്ചരിച്ചിരുന്നത്.
മൂവര്‍ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടിയിരുന്നു. ഇയാളാണ് തൂങ്ങിമരിച്ചത്. പൊലീസ് നടപടികളെ ഭയന്നായിരിക്കാം ആത്മഹത്യയെന്നാണ് സൂചന.
അതേസമയം, മണിമലയില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ് ഇന്‍സ്‌പെക്ടര്‍ക്ക് വെട്ടേറ്റു. കോട്ടയം മണിമല എസ് ഐ വിദ്യാധരനാണ് ഇന്ന് രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ച് വെട്ടേറ്റത്.
എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എസ്.ഐയെ പ്രവേശിപ്പിച്ചു.
കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പ്രസാദാണ് എസ് ഐയെ വെട്ടിയത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്‌ബോള്‍ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച് വിദ്യാധരനെ വെട്ടുകയായിരുന്നു.
അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി എസ്.ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
"
https://www.facebook.com/Malayalivartha
























